Top Places to visit in South India

I am A Vagabond: A Travelers Diary

in Travelogue by

+ കാഴ്ചകള്‍ തേടിയുള്ള മനുഷ്യന്റെ യാത്ര തുടങ്ങിയിട്ട് നൂറ്റാണ്ടുകള്‍ ഏറെയായി. കൊടുമുടികള്‍ കീഴടക്കിയും, ചന്ദ്രന്റെ നെറുകില്‍ തൊട്ടും, മനുഷ്യന്റെ യാത്ര ഇന്നും തുടരുന്നു.

ജീവിതത്തെ ഒരു ഓട്ടമായിട്ട് ഉപമിക്കുന്നതാണ് ഏറ്റവും അഭികാമ്യം എന്ന് തോന്നുന്നു. പലതും കണ്ടും കെട്ടും അറിഞ്ഞും അനുഭവിച്ചും കൊണ്ടുള്ള ഒരു ഓട്ടം. പിറന്ന നാള്‍ മുതല്‍ നാം ആ ഓട്ടത്തിന്റെ പങ്കു പറ്റിയവരാണ്. ചിലര്‍ ആ യാത്ര പെട്ടെന്ന് അവസാനിപിച്ചു മടങ്ങുന്നു. ചിലരോ, മഴയില്‍ ഇറങ്ങിയ കുട്ടികളെ പോലെ തിരിച്ചു കേറാന്‍ മടി കാട്ടി, തുള്ളി ചാടി നടക്കുന്നു.

യാത്രകള്‍ പലവിധമുണ്ട്, അതിപ്പോ കുടുംബത്തോടമോപ്പമുള്ള യാത്രകളാകട്ടെ, കൂടുകാരോടോപ്പമുള്ള യാത്രകളാകട്ടെ, യാത്രകള്‍ എന്നും നല്‍കുന്ന അനുഭവം പലതാണ്. അതുകൊണ്ട് തന്നെ ഒരികലും യാത്രയ്ക്ക് ഒരു അവസാനം കാണുമെന്നു പറയാനാവില്ല. പുതിയ കാഴ്ച്ചകള്‍ തേടിയും, പുതിയ നന്മകള്‍ അനുഭവിച്ചും, നാടിനെയും നാട്ടാരെയും കണ്ടും, അറിഞ്ഞും, മനസിന്‌ കുളിര്‍മയെകുന്ന കുറെ നല്ല നിമിഷങ്ങളും സമ്മാനിച്ച്‌ കൊണ്ട് അത് ഇങ്ങനെ കടന്നു പൊയ്കൊണ്ടിരിക്കുന്നു.

യാത്രകളെ സ്വപ്നമായി താലോലിച്ചു കൊണ്ട് നടക്കുന്ന ഒരു കൂട്ടം ആളുകളുണ്ട് നമ്മുടെ ഇടയില്‍. അതല്ലാതെ വല്ലപ്പോഴും വിരുന്നു പോലെ ഒരു യാത്രയ്ക്ക് പോകുന്നവരും, എല്ലാ മാസവും ഒന്നോ രണ്ടോ ട്രിപ്പിനു പോകുന്നവരും ഉണ്ട്. ആളുകള്‍ ഏതുമാകട്ടെ, എവിടെയും ആകട്ടെ, യാത്ര എന്നത് എപ്പോഴും ഒരു പൊതു വികാരമാണ്. അതുകൊണ്ട് തന്നെ എല്ലാവരേയും കോര്‍ത്തിണക്കി ഒരു യാത്ര ഇവിടെ അരംഭിക്കുകയാണ്. കാണാത്ത കാഴ്ചകളും അറിയാത്ത ദൂരങ്ങളും താണ്ടി ഒരു യാത്ര.

യാത്ര ഇവിടെ ആരംഭിച്ചിട്ടെയുള്ളു, നിറയെ കാലങ്ങളും കാതങ്ങളും താണ്ടാന്‍ ഉണ്ട്, എല്ലാരുടെയും അനുഗ്രഹാശംസകളും സഹകരണവും തുടര്‍ന്നും പ്രതിക്ഷികുകയും ചെയുന്നു.

എന്ന് സ്നേഹപൂര്‍വ്വം,
SHiBiN

“ഒരു ബുള്ളെറ്റ് വാങ്ങണം, സ്വപനങ്ങളും സങ്കടങ്ങളും അതിന്റെ പിന്നില്‍ വെച്ച് കെട്ടി ഒരു യാത്ര പോകണം. പതിയെ, ആ യാത്രയില്‍ അലിഞ്ഞു, അലിഞ്ഞു, ഒരു ഓര്‍മ്മ മാത്രമാകണം.” (quote courtesy: സോഷ്യല്‍ മീഡിയ)

Tags: Travelogues, Best Travelogues for You in Kerala, Tamil Nadu, Top places to visit in south India

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

Leave a Reply

Your email address will not be published.

*