malayalam short story

കള്ളൻ- Malayalam Short Story

in Malayalam Stories by

+ അന്ന് ഞാന്‍ ഞായറാഴ്ച ദിവസമായിരുന്നു. വീട്ടൂകാരെല്ലാം കൂടെ നിലമ്പൂരിലുള്ള അങ്കിളിനെ കാണാന്‍ പോയെക്കുവായത് കൊണ്ട് വീട്ടില്‍ ഞാന്‍ തനിച്ചേ ഉള്ളു.

നിലംമ്പൂരിലെയ്കുള്ള യാത്ര ഇന്നലേ രാത്രി ചേട്ടന്‍  പ്ലാന്‍ ചെയ്തതാണ്. അങ്ങ്  ദുഫായില്‍ മലരാരണ്യത്തില്‍ ഏതോ ഒരു യമണ്ടന്‍ കമ്പനിയുടെ M.D യാണ് ചേട്ടന്‍. 2 ആഴ്ച  അവധിയ്ക്ക് വന്നതാണ്‌, അടുത്ത ആഴ്ച തിരിച്ചു പോകും. അതിനു മുന്നേ അങ്കിളിനെ ഒന്നും കാണണമെന്ന് പുള്ളിയ്ക്ക് ഒരു ആഗ്രഹം.

ചോദികേണ്ട ആവശ്യമോന്നുമില്ലാത്തതാണ് എന്നാലും  പൊതുവെ തെണ്ടി നടക്കാൻ ശീലമുള്ളതു കൊണ്ടു നിലമ്പൂര്‍ പോകുവാന്നു കേട്ട പാതി കേള്‍കാത്ത പാതി ഞാന്‍  ചോദിച്ചു:

ഞാനും വന്നോട്ടെ?

നീ ഇങ്ങനെ നടന്നോ, ഒരു ജോലിയും നോക്കാതെ…. ഒന്നുമിലേൽ നിന്റെ ചേട്ടനെയേലും കണ്ടു പടിക്കു…!!  “മാതാ”ശ്രിയുടെ വക ഉഗ്രനൊരു ഉപദേശം.

അമ്മയാണ് പോലും അമ്മ, ഹും. ജോലി കിട്ടാത്തത് എന്റെ കുഴപമോണോ?

അമ്മയോട് പടയുണ്ടാക്കി ഭക്ഷണം കഴിക്കാതെ കെറുവിച്ചു പോയി കിടന്നു.

വിശപ്പിന്റെ വിളി എന്നൊക്കെ പറയാറില്ലേ, ഇടയ്ക്കു അതു എന്നെ മാടി വിളിചെങ്കിലും വാശി കാരണം എഴുനേറ്റു പോയില്ല.

പിന്നെ എപ്പോഴോ അങ്ങു ഉറങ്ങി പോയി. രാവിലെ എണീറ്റപ്പോൾ ചേട്ടന്‍ മാത്രമല്ല മാതാ, പിതാ , ബഹന്‍ ജി, എല്ലാവരും പോയി കഴിഞ്ഞിരുന്നു…

ശോ. എന്നാലും അവര് എന്നെ കൂട്ടിയില്ലലോ. ഞാന്‍ വെറുതെ അങ്ങനെ തെക്ക് വടക്ക്  ഒരു ആത്മഗതം അങ്ങ്  നടത്തി.

ഏതായാലും ഇങ്ങനെ ഒക്കെ ആയി, എന്നാപ്പിന്നെ അതുപോലങ്ങു പോകാമെന്നു വെച്ചാണ് രാവിലെ തന്നെ പള്ളിയിൽ പോയി കുര്‍ബാന കു‌ടി.

സാദാരണ പള്ളിയിൽ നിന്നു തിരിച്ചു വന്നാൽ ഒരു ചായ പതിവാണ്. അതും കുടിച്ചു ഒരു അര മുക്കാൽ മണിക്കൂർ പത്രത്തിന്റെ എല്ലാം പേജ് m അരിച്ചു പെറുക്കി ഒരു ഇരിപുണ്ട്. അതൊരു ശീലമായി പോയി.

എന്നാൽ ചായ കിട്ടിയിലെങ്കില്ലോ, ആകപ്പാടെ ഒരു വെപ്രാളമാണ്. അതുകൊണ്ടു പള്ളിയില്‍ നിന്ന് വന്നപാടെ ഒരു  ചായ  അങ്ങ് വെച്ചു. പിന്നെ ചായയും കുടിച്ചോണ്ടു കുറച്ചു നേരം പത്രവും വായിച്ചങ്ങനെ ഇരുന്നു.

പത്രത്തില്‍ ഇന്നത്തെ സിനിമകളുടെ ലിസ്റ്റ് നോകിയപ്പോഴാണ് മനു അങ്കിൾ എന്ന സിനിമ ഏഷ്യാനെറ്റിലുണ്ട് എന്നറിയുന്നത്.

നിങ്ങളാരെങ്കിലും ആ സിനിമ കണ്ടിടുണ്ടോ എന്ന് അറിയില്ല, പക്ഷെ നല്ല പടമാണ് അത്.

മമ്മുട്ടിയുടെ സ്വയം പ്രഖ്യാപിത സയന്റിസ്റ് വേഷവും, സാഹസങ്ങളും കൂടാതെ സുരേഷ് ഗോപിയുടെ വീരശൂര പരാക്രമിയായ പോലീസ് തമാശകളും പിന്നെ കുറെ കുസൃതി കുടുക്കകളും കൂടുമ്പോഴത്തെ അവസ്ഥ എങ്ങനെയിരിക്കും, ഒന്നു ആലോചിച്ചു നോക്കിക്കേ ?… അതാണ് മനു അങ്കിള്‍.

പഴയ സിനിമയാണെങ്കിലും എത്ര കണ്ടാലും ഒരു മുഷിപ്പ് തോന്നിപ്പിക്കില്ല, അതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.


സമയം കടന്നു പോയ്കൊണ്ടിരുന്നു.  ഉച്ചയക്ക് ഭക്ഷണo കഴിച്ചതിനു ശേഷം വീണ്ടും ടി. വി യുടെ മുമ്പിലെയ്ക്കു.

സിനിമ, കോമഡി, പാട്ടുകൾ…. സമയം കടന്നുപോയ്കൊണ്ടിരുന്നു.


സുര്യൻ മെല്ലെ ദുരെ ഏതോ മലകൾക്കു ഇടയിലേയ്ക്കു മറയുന്ന നേരം നോക്കി ഇരുട്ട് എല്ലായിടത്തും വ്യാപിച്ചു കഴിഞ്ഞിരുന്നു. ഇന്ന് പൂർണ ചന്ദ്രൻ ഉദിച്ചു വരുന്ന ദിവസമാണ്. സിനിമകളിലൊക്കെ കണ്ടിട്ടുണ്ട്, പൂർണ ചന്ദ്രൻ ഉദിച്ചു നില്കുമ്പോ, നരികൾ ഓരിയിടുന്നതും , പ്രേതങ്ങൾ ഉണരുന്നതും. ഹോ, ആലോചിക്കുമ്പോ പേടിയാകും.

അത്താഴം കഴിച്ചിട്ട്‌ വീണ്ടും ടി. വിയുടെ മുമ്പിലേയ്ക്ക്. 9.00 മണിക് സ്റ്റാർ മൂവീസിൽ ഒരു ഹൊറെർ സിനിമ ഉണ്ടായിരുന്നു. പേര് ഓർക്കുന്നില്ല. ആ സിനിമ കഴിഞ്ഞപോഴ് സമയം 11.30 ആയി.


പതിയെ ഉറങ്ങാൻ കിടന്നു. ഉറക്കം വരണില്ല, എപോഴോ 12.00 മണിയടികുന്ന ശബ്ദം വായുവിൽ മെല്ലെ അലിഞ്ഞു ചേരുന്നത് ഞാന്‍ കേട്ടു. സമയം കടന്നു പോയിക്കൊണ്ടിരുന്നു.

കണ്ണുകളില്‍ ഉറക്കത്തിന്റെ ഉറുമ്പുകൾ അരിച്ചിറങ്ങുമ്പോഴേയ്ക്കും വീടിന്റെ പുറത്തു നിന്ന് ഒരു ശബ്ദം കേട്ടൂ.

“””ബും “””””

കട്ടിലില്‍ നിന്നു പെട്ടെന്ന് ഞെട്ടി എഴുന്നേറ്റതിനാൽ ഭുമി കിഴ്മേൽ മറിയുന്നതായി എനിക്ക് തോന്നി. ഭയം എന്റെ കണ്ണുകളെ മൂടി കളഞ്ഞിരുന്നു.

ധൈര്യം സംഭരിച്ചു ഞാന്‍ കട്ടിലിൽ നിന്നു പിടഞ്ഞെഴുനേറ്റു. മേശപുറത്തു ഇരുന്ന ടോര്ച്ചും എടുത്തു മുൻവശത്തെ വാതിൽലക്ഷ്യമാക്കി നടന്നു.

വാതിലിന്റെ കൊളുത്ത് എടുക്കുമ്പോള്‍ കൈകള്‍ വിറചെങ്കിലും, എങ്ങനെയോ വാതില്‍ തുറന്നു.

പുറത്ത് തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. എങ്ങും ഇരുട്ടു മാത്രം. മിന്നാ മിനുങ്ങുകളുടെ നുറുങ്ങു വെട്ടം അങ്ങകലെ കാണാം.

ഞാൻ ലൈറ്റ് തെളിച്ചു എങ്ങോട്ടെന്നില്ലാതെ നീട്ടി.

അതാ അവിടെ തൊടിയിൽ എന്തോ കിടക്കുന്നു, കറുത്തിരുണ്ട എന്തോ ഒന്ന്.

ഒരു തേങ്ങ….!!

കർത്താവിനു സ്തുതിയും ചൊല്ലി ഞാൻ പതിയെ വീടിനുള്ളിയെക്കു കയറി. വാതിൽ അടച്ചു, ലൈറ്റ് ഓഫാക്കി മൂടിപ്പുതച്ചു കിടന്നു.

അധികം നേരം കഴിഞ്ഞില്ല, വീണ്ടും ഒരു ഒച്ച. ആദ്യത്തെക്കാൾ ഭയാനകം. തെങ്ങയാകുമെന്നു വിചാരിച്ചു ഞാൻ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നു.

പെട്ടെന്ന് ഒരു നിലവിളി ശബ്ദം എന്റെ ചെവിയിലെയ്കു തുളച്ചു കയറിയത് . ഞാൻ പരിഭ്രാന്തനായി കട്ടിലിൽ നിന്ന് ചാടി എഴുനേറ്റു. മുൻവശത്തെ വാതിൽ തുറന്നു പുറത്തെയ്ക് നോക്കിയപ്പോൾ കണ്ട കാഴ്ച രസകരമായിരുന്നു.

രണ്ടു മൂന്ന് കുല തേങ്ങകൾ അവിടെ ഇവിടെയായി ചിതറി കിടക്കുന്നു. ഈശ്വരാ…. തേങ്ങകൾ നിലവിളികുമോ??? ഞാൻ ആലോചനയിലായി ..!

പെട്ടെന്ന് തേങ്ങകൾക്കു ഇടെയിൽ നിന്നു എന്തോ പൊങ്ങി വന്നു…. കള്ളൻ പാക്കരൻ.. എന്നെ കണ്ടതും അയാൾ നിലവിളിച്ചോണ്ട് മതിൽ ചാടി ഓടി.

ഭയങ്കരൻ… !!! രാത്രിയിൽ തേങ്ങാ കക്കാൻ ഇറങ്ങിയതാ.

വിത്റികെട്ടവൻ. ഇവനൊന്നും രാത്രി ഒരു പണിയും ഇല്ലേ? വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ, ഞാൻ മനസ്സിലോർത്തു

ഏതായാലും തെങ്ങിൽ കയറാതെ തേങ്ങാ കിട്ടിയതിന്റെ സന്തോഷത്തിൽ ഞാൻ തെങ്ങിനെ നോക്കി ഒന്ന് പല്ലിളിച്ചു കാണിച്ചിട്ട് വീടിനുളിലെയ്കു കയറി വാതിലടച്ചു.

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

Leave a Reply

Your email address will not be published.

*