The Power of your Subconsious Mind

The Power of Your Subconsious Mind – a Book You Should definiely Read

in Books by

+  ജിവിതത്തില്‍ വിജയം  നേടണമെങ്കില്‍ വേണ്ട അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ് പോസിറ്റീവ് തോട്ട്സ് അഥവാ “എന്നെ കൊണ്ട് അത് സാധിക്കും” എന്ന ചിന്ത. ആ ചിന്ത നമ്മളുപോലും അറിയാതെ  നമ്മളെ വിജയത്തിലേയ്ക്ക്  ഉയര്‍ത്തി വിടും എന്നാണ് ശാസ്ത്രം പറയുന്നത്. 

ചിന്തകള്‍ എവിടുന്നാണ് ഉരിതിരിയുന്നത് എന്ന് ചോദിച്ചാല്‍ മനസില്‍ നിന്ന് എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ മനസ്  എവിടെയാണ് ഇരിക്കുന്നതെന്നോ, എങ്ങനെയാണു ഇരിക്കുന്നതെന്നോ നിങ്ങളെ പോലെ എനിക്കും അറിയില്ല…:P.

മന്സിറെ ശക്തിയെ പറ്റി ഒത്തിരി പഠനങ്ങള്‍ കാലാകാലങ്ങളായി നടന്നിട്ടുണ്ട്, കുറെ ഏറെ ഗ്രന്ഥങ്ങളും അതിന്റെതായിട്ടു പ്രസിധികരിച്ചിട്ടുണ്ട്. അതില്‍  പ്രധാനപെട്ട ഒന്നാണ്  ഡോക്ടർ ജോസഫ് മർഫിയുടെ  “ദി പവർ ഓഫ് സബ്‌കോൺഷ്യസ് മൈൻഡ് (The Power of your Subconsious Mind: Dr. Joseph Murphy) എന്ന ഗ്രന്ഥം.

മനസിന്റെ ശക്തിയെ പറ്റി പ്രതിപാധികുന്ന ആ ഗ്രന്ഥത്തിലെ ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു:

മനസ് ഒന്നേയുള്ളെങ്കിലും നമ്മുക്ക് അതിനെ രണ്ടു തലങ്ങളായി കാണാം:

  • ബോധ മനസ് (സബ്ജെക്റ്റീവ് മൈൻഡ്) അഥവാ കോൺഷ്യസ് മൈൻഡ്  &
  • ഉപബോധ മനസ് (ഒബ്ജക്റ്റീവ് മൈൻഡ്) അഥവാ സബ്‌കോൺഷ്യസ് മൈൻഡ്

സിനിമകളുടെ  ആരംഭത്തില്‍ കാണിക്കുന്ന “ശ്വാസകോശം ഒരു  സ്പോഞ്ചു പോലെയാണ്” എന്ന പരസ്യം നമുക്കെല്ലാം സുപരിചിതമല്ലേ?.  നമ്മുടെ ഉപബോധ മനസും (സബ്‌കോൺഷ്യസ് മൈൻഡ് ) ഒരു സ്പോഞ്ചു പോലെയാണ് പ്രവര്‍ത്തിക്കുന്നത്. 

സ്പോഞ്ചിന്റെ പ്രത്യേകത എന്താന്നെന്നു വെച്ചാൽ, അത് നല്ല വെള്ളത്തിൽ ഇട്ടാലും ചീത്ത വെള്ളത്തിൽ ഇട്ടാലും, വെള്ളം ഉള്ളിലെയ്ക്കു അബ്സോർബ് ചെയ്യുന്നു എന്നതാണ്.നല്ല വെള്ളം അബ്സോർബ് ചെയ്ത സ്പോഞ്ചു ഒരിക്കലും ചീത്ത വെള്ളം പുറംതള്ളാറില്ല. അതുപോലെ തന്നെ ചീത്ത വെള്ളം അബ്സോർബ് ചെയ്ത സ്പോഞ്ചു ഒരിക്കലും നല്ല വെള്ളവും പുറംതള്ളാറില്ല. കാരണം സ്പോഞ്ചിനു വെള്ളം വലിച്ചെടുക്കുക എന്ന ജോലി മാത്രമേ അറിയതുള്ളു. അത് നല്ല വെള്ളമാണോ അതോ  ചീത്ത വെള്ളമാണോ  എന്ന് വിവേചിച്ചു നോക്കാറില്ല.

നമ്മുടെ സബ്‌കോൺഷ്യസ് മൈൻഡും അങ്ങനെയാണ്. ബോധ മനസ് (കോൺഷ്യസ് മൈൻഡ്) ചെയുന്ന പോലെ ഉപബോധ മനസ് കണക്കു കൂട്ടലുകൾ നടത്താറില്ല. ആശയങ്ങൾ സ്വീകരിക്കുക, അത് പ്രവൃത്തികമാക്കുക എന്നതാണ് അതിന്റെ ജോലി.

പോസിറ്റീവ് ആശയങ്ങളും ചിന്തകളും കൊടുത്താൽ നമ്മുടെ ഉയർച്ചയ്ക്ക് ഉതകുന്ന കാര്യങ്ങൾ സബ്‌കോൺഷ്യസ് മൈൻഡ് ചെയ്യും. മറി ച്ചു നെഗറ്റീവ് ആശയങ്ങളും ചിന്തകളും കൊടുത്താൽ അത് നമ്മുടെ തകർച്ചയ്ക്ക് ഉതകുന്ന കാര്യങ്ങളെ ചെയ്യൂ.

വിഷമങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകും, അത് ഒരു പ്രകൃതി സത്യമാണ്. ഒരു മനുഷ്യനിലെ കുറവുകള്‍ കണ്ടെത്തുവാനും അവ ഫലപ്രധമായി പരിഹരിക്കാനും ഉള്ള മാര്‍ഗങ്ങളായി അവയെ  നോക്കി കാണാന്‍ നമുക്ക് കഴിയുമ്പോഴാണ് നമ്മുടെ ജീവിതത്തില്‍ വിജയങ്ങള്‍ ജനിക്കുന്നത്.

അത് കൊണ്ട്  വിഷമഘട്ടങ്ങളിൽ  തളരാതെ മനസ്സില്‍ നിന്ന് “ബീ പോസിറ്റീവ്” എന്ന വാക്ക് മായ്കാതെ ജീവിതത്തില്‍ വിജയങ്ങള്‍ നേടുവാന്‍ നിങ്ങള്ക്ക് ആകട്ടെ എന്ന് ആശംസിക്കുന്നു. 

[തിങ്ക്‌ പോസിറ്റീവ് ,  സ്പീക്ക്‌  പോസിറ്റീവ് & ബി  പോസിറ്റീവ്…..:)]

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

Leave a Reply

Your email address will not be published.

*