Sanskari-James-Bond

Sanskari James Bond- Spectre Movie Released in India

in Malayalam Stories by

+ ഒട്ടുമിക്ക ജെയിംസ്‌ ബോണ്ട്‌ പടങ്ങളും ഇതിനു മുന്പ് കണ്ടിട്ടുണ്ട്,  സ്പെക്ട്രെ -യുടെ ട്രെയിലർ കണ്ടപ്പോൾ തിയേറ്ററിൽ പോയി കാണണമെന്ന് തോന്നി. ഞായറാഴ്ചയാണ് ഇന്ന്, എന്നാ പിന്നെ ബോണ്ട്‌ പടം കാണാമെന്നു വെച്ചു വീട്ടില്‍ നിന്നിറങ്ങി.

സിലിമയുടെ കഥ പറഞ്ഞു നിങ്ങളെ ബോറടിപ്പിക്കുന്നില്ല, എന്നിരുന്നാലും നിങ്ങളോട് പറയാൻ ആഗ്രഹിച്ച കാര്യത്തിലേയ്ക്ക് മുഖവരയില്ലാതെ കടക്കാം.

ജെയിംസ്‌ ബോണ്ട് ചിത്രങ്ങളെ പറ്റി പ്രത്യേകം പറഞ്ഞു തരേണ്ട ആവശ്യമുണ്ടോന്നു അറിഞ്ഞുകൂടാ. അടിയും ഇടിയും വെടിയും അതിന്റെ ഇടയില്‍ ഇച്ചരെ ഇക്കിളിയും കൂടി ചേര്‍ന്നതാണ് എല്ലാ ബോണ്ട്‌ പടങ്ങളും.

അങ്ങനെ ഇരികുമ്പോഴാണ് ട്വിട്ടെരിന്റെ ഇട്ടാവട്ടത്തു ഒരു വാർത്ത‍ കേട്ടത്…!!! ഈ സിലിമയിൽ ജെയിംസ്‌ ബോണ്ടിന്റെ ചുംബനത്തിന്റെ നീളം കൂടി പോയി എന്ന കാരണം കൊണ്ട് സെൻസർ ബോർഡ്‌ കത്രിക വെച്ചു.(രണ്ടു തവണകളായി – 50% കിസ്സ്‌ സീൻ കട്ടിംഗ്. courtesy: News)

ഈ വാർത്ത‍ കേട്ടപോൾ തൊട്ടു തുടങ്ങിയ സംശയമാണ്, ഇത്ര നേരമേ ച്ചുംബിക്കാവു എന്ന് സെൻസർ ബോർഡിന്റെ ഏതു നിയമാവലിയിലാണ് എഴുതിവെച്ചിരിക്കുന്നത് എന്ന്?.

എത്ര ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.

ചുംബനത്തിന്റെ നീളം കുടിയാൽ ചുംബനം ചുംബനമല്ലാതാകുമൊ? ഇതിലും വലിയ കാര്യങ്ങൾ ഇവിടുത്തെ സിനിമകളില്‍ കാണിക്കുന്നു, അതിനൊന്നും യാതൊരു കുഴപ്പമില്ല, പിന്നെ ഇതിനു മാത്രം എന്താ?

ആ, അറിയില്ല..!!!

ഇനി ഇപ്പൊ ജെയിംസ്‌ ബോണ്ടിനെ ഇവിടത്തെ രീതികളൊക്കെ പഠിപ്പിച്ചു ഒരു ഇന്ത്യകാരൻ ആക്കാനാണോ?(പലരെയും പാകിസ്ഥാനില്ലോട്ടു പറഞ്ഞു വിടുന്നതായി കേട്ടിരുന്നു-courtesy: News. കുറച്ചു പേരെ പുറത്തേയ്ക്ക് പറഞ്ഞു വിടുമ്പോൾ, ആരെയേലും ഇങ്ങോട്ടും വരത്തെണ്ടേ?)

എന്തൊക്കെ ആയാലും ഇനി ഇപ്പൊ ബോണ്ട്‌ ഗേൾസിനു സുഖമായിട്ടു റോഡിലൂടെ ഇറങ്ങി നടക്കാം. ഏതു നട്ടപാതിരായ്ക്കും എവിടെ വേണേലും ആരെയും പേടിക്കാതെ പോകാം, കാരണം അവരുടെ എല്ലാം സുരക്ഷയക്ക്‌ ഇനി സെൻസർ ബോർഡ്‌ ഉണ്ടെല്ലോ…!!! ( നിർഭയ, നീ ഇത് മുകളിൽ ഇരുന്നു വായികുന്നുണ്ടായിരിക്കും അല്ലെ?, ഇയാള് പോയി കഴിഞ്ഞു ഇവിടെ ഒരു മാറ്റവും സംഭവിച്ചില്ല ..🙁

സൻസ്കാരി ജെയിംസ്‌ ബോണ്ട്‌, താങ്കള്ക്ക് സ്വാഗതം….

എന്ന്,
ട്വിട്ടെരിന്റെ ചുവട്ടിൽ കൂടി പോയ ഒരു പാവം വഴിപോക്കൻ.

വാൽകഷണം:

കുറെ നാളായിട്ട് സെൻസർ ബോർഡുമായി ബന്ധപെട്ടു പല വിവാദങ്ങളും കേൾക്കുന്നതാണ്. അവ എന്തു തന്നെയായാലും, ഇത് ഇച്ചരെ മ്യാരകമായി പോയി എന്നതാണ് എന്റെ ഒരു ഇത്.

<picture courtesy: justbollywood.in>

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

Leave a Reply

Your email address will not be published.

*