Prenaya Mazha Malayalam Short Story

പ്രണയ മഴ – Malayalam Short Story (Part-1)

in Malayalam Stories by

മഴ പെയ്തു തോർന്ന ഒരു മൺസൂൺ പുലരി. കിഴക്കിനെ തലോടി ദൂരെയേതോ ദിക്കിലുള്ള മായകാഴ്ചകൾ കാണാൻ ആദിത്യന്‍ പതിയെ പുറപെട്ടതെയുള്ളു. കണ്ണ് തുറന്നെങ്കിലും എഴുനേൽക്കാൻ മടിയോടെ അവൾ കിടന്നു.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു ഉറക്കം വരായ്കയാല്‍ കയ്യ് നീട്ടി കിടക്കയ്ക്കരികെ വെച്ചിരുന്നു ഫോൺ തപ്പിതടഞ്ഞു അവൾ എടുത്തു. വെറുതെ ഗാലറിയിലുള്ള ഫോട്ടോസ് ഒക്കെ മറിച്ചു നോക്കികൊണ്ടിരിക്കുമ്പോഴാണ് ഫോണിലേക്കു ഒരു മെസ്സേജ് വന്നത്.

ഗുഡ് മോർണിംഗ് അഞ്ചു…:) എഴുന്നേറ്റോ…???

മെസ്സേജ് കണ്ടതും അവളുടെ ചുണ്ടിൽ ചെറു ചിരി  വിടർന്നു. ആനന്ദ് ആണ് മെസ്സേജ് അയച്ചിരിക്കുന്നത്.

ആനന്ദ്…!!! ആരാണ് ആനന്ദ്? ഒരു നിമിഷം അവളുടെ ചിന്തകൾ കുറെ നാൾ പിറകോട്ടു പോയി.

ഒരു ഉള്‍നാട്ടില്‍ വലിയ പടിപ്പോന്നും ഇല്ലാതിരിന്നിട്ടും, അടുത്ത വീടിലെ ചേച്ചിയുടെ സുഹൃത്ത് വഴിയാണ് ബംഗ്ലൂരില്‍ ഒരു  റെസിപ്റേനിസ്റ്റ് ആയിട്ട് അവള്‍ക്കു ജോലി കിട്ടിയത്. വലിയ നഗരം, ആരെയും പരിചയമില്ല, അവിടയും ആ സുഹൃത്താണ് രക്ഷകനായി വന്നു.

ആനന്ദ്‌ അതാണ് ആ സുഹൃത്തിന്റെ പേര്. അവിടെ ഒരു കമ്പനിയുടെ സൂപ്പര്‍വയ്സറായിട്ടു ജോലി ചെയ്യുന്നു.

അധികം ഒന്നും മിണ്ടുകയില്ല, പക്ഷെ നമ്മള്‍ പോലും പ്രതീക്ഷിക്കാത്ത സമയത്തു സഹായഹസ്തവുമായി നമ്മുടെ അടുത്ത് കാണും, അതാണ് ആനന്ദിന്റെ പ്രത്യേകത.

കാലം കാല്‍ വെച്ച് നടന്നുനീങ്ങികൊണ്ടിരുന്ന വേളയിലെപ്പോളോ അഞ്ജുവിന്റെ മനസില്‍ ആനന്ദിനോടുള്ള ഇഷ്ടം പ്രണയമായി മാറികഴിഞ്ഞിരുന്നു.

“ഗുഡ് മോർണിംഗ് ആനന്ദ്, എന്താ രാവിലെ പരിപാടി? ജോഗിങ്?” ചിന്തയിൽ നിന്ന് ഉണർന്നു അഞ്ചു മെസ്സേജ് അയച്ചു.

“യെസ്, പോരുന്നോ എന്റെ കൂടെ ?” ഉടൻ തന്നെ മറുപടിയും വന്നു.

പോരുന്നോ, എന്റെ കൂടെ? തേന്മാവിൻ കൊമ്പത്തു സിനിമയിൽ മോഹൻലാൽ ശോഭനയോടു ചോദിക്കുന്ന സീൻ അവളുടെ മനസിലേയ്ക്ക് ഓടി വന്നു. പലവട്ടം ആനന്ദിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ, അവളുടെ കണ്ണുകള്‍ തിളങ്ങി.

“ഹലോ, എവിടെ പോയി?” മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ ആനന്ദ് ഒന്നുകൂടെ മെസ്സേജ് അയച്ചു.

“ഞാൻ ഇവിടെ ഉണ്ടേ…., ഞാനും വരുന്നുണ്ട്  ആനന്ദിന്റെ കൂടെ …” അവൾ പെട്ടെന്നു തന്നെ അതിനു മറുപടി അയച്ചു.

“എന്നാ റെഡി ആയിക്കോ, താഴെ എത്തുമ്പോൾ ഞാൻ വിളിക്കാം..!!! ബൈ…” ഉടനെ മറുപടി വന്നു.

മെസ്സേജ്  കണ്ടതും അവൾ കട്ടിലിൽ നിന്ന് ചാടി പിണഞ്ഞു എഴുനേറ്റു കണ്ണാടിയ്ക്കു മുന്നിലേക്ക് ഓടി. ആദ്യമായിട്ടാണ് ആനന്ദ്  തന്നെ കൂട്ടിനു വിളിക്കുന്നത്, അവൾ മനസ്സിലോർത്തു.

—-

അധികം താമസിക്കാതെ അവളുടെ ഫോൺ റിങ് ചെയ്തു.

ഹലോ… അവൾ ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു.

ഞാൻ താഴെ എത്തി, പെട്ടെന്ന് വാ… മറുതലയ്ക്കൽ നിന്ന് ആനന്ദിന്റെ ശബ്ദം.

ദാ വരുന്നു, എന്ന് പറഞ്ഞു അവൾ വീടിനു പുറത്തേയ്ക്കു ധിറുതിയിൽ നടന്നു.

റെഡ് ടി- ഷര്‍ട്ടും ചാരനിറത്തിലുള്ള ട്രാക്ക് സ്യുട്ടുമാണ് ആനന്ദ്‌ ഇട്ടിരുന്നത്. അവളെ കണ്ടതും അവന്‍  മെല്ലെ ചിരിച്ചു.

എന്നാ ഓടാം അല്ലെ? ആനന്ദ്‌ ചോദിച്ചു.

ഓടണോ?? നമ്മുക്ക് നടന്നാല്‍ പോരെ?  ചോദ്യഭാവത്തില്‍ അഞ്ചു ആനന്ദിനെ നോക്കി.

ഓടാതെ പിന്നെ? എന്റെ കൂടെ വരുവണേല്‍ ഓടണം കേട്ടോ എന്ന് പറഞ്ഞു ആനന്ദ്‌ മെല്ലെ ഓടാന്‍ തുടങ്ങി.

പിന്നാലെ ആനന്ദിന്റെ ഒപ്പമെത്താന്‍ അവളും.

കുറച്ചു ദൂരം അകലെ ഒരു പാര്‍ക്ക്‌ ഉണ്ട്, പച്ചപുല്‍ മേത്ത വിരിച്ച ഒരു ഇടത്തരം ഗ്രൌണ്ട് എന്നും വേണേലും പറയാം. രാവിലെ അധികം തിരുക്കു കാണില്ല അവിടെ, ആനന്ദ്‌ സാദാരണ അവിടെയാണ് ജോഗ്ഗിനു പോക്കുന്നത്: അഞ്ചു മനസിലോര്‍ത്തു.

പാര്‍ക്കിലല്ലേ നമ്മളിന്നു പോകുന്നത്? പാര്‍ക്ക് എത്തിയിട്ടും നില്ക്കാന്‍ ഉദെഷമില്ലാതെ ഓടുന്ന ആനന്ദിനെ കണ്ടു അഞ്ചു ചോദിച്ചു

അല്ല…!!

പിന്നെ എവിടെയാ? അഞ്ചു സംശയഭാവത്തില്‍ ചോദിച്ചു.

കുറച്ചു കൂടി പോയാല്‍ ഒരു സ്ഥലമുണ്ട്, നമ്മളിന്നു അവിടെയാണ് പോകുന്നത്…!!

അവിടെ എന്താ പ്രത്യകത? അഞ്ചു വീണ്ടും സംശഭാവത്തില്‍ ചോദിച്ചു

അതോകെയുണ്ട്..!!   അവിടെ ചെല്ലട്ടെ, എന്നിട്ട് പറയാം, അളന്നു മുറിച്ചു ആനന്ദ്‌ മറുപടി പറഞ്ഞു.

 

 

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...