Oru Olimpics Swarna Kadha Malayalam Short Story

Oru Olympics Swarna Kadha Malayalam Short Story

in Malayalam Stories by

+ നേരം പര പര വെളുത്തെങ്കിലും പതിവ് പോലെ ഇന്നും ഞാന്‍ എഴുന്നെൽക്കുന്നതെയുള്ളു. ഇടയില്‍ എപോഴോ ഫോണിലെ കിളിയുടെ നീട്ടിയുള്ള നാദം കേട്ട്  ഉറക്കച്ചടവിൽ തലയിണയ്ക്ക് കീഴെ ഇരുന്ന ഫോൺ  തപ്പി തടഞ്ഞു എടുത്തു നോക്കിയപ്പോള്‍,  ബോബി ഈസ് കാളിങ് എന്ന് വെണ്ടയ്ക്ക വലിപ്പത്തിൽ സ്ക്രീനില്‍ തെളിഞ്ഞു നില്‍ക്കുന്നത് കണ്ടു. പിന്നെ 32 പല്ലും കാട്ടി ചിരിക്കുന്ന അവന്റെ ഒരു ഇടി വെട്ടു ഫോട്ടോയും.

ബോബിയെ പരിചയപെടുത്തിയില്ലെലോ… ബോബി എന്റെ സുഹൃത്താണ്, കുട്ടി കാലം തൊട്ടു എന്റെ കൂടെ ഉള്ളതാണ്. ചെക്കന്‍ ഫയങ്കര ന്യൂജെന്‍ ആണ്, ഡ്യൂഡ് എന്നോകെയെ എല്ലാരേയും വിളിക്കുകയുള്ളു.  ഫഹദ് ഫാസിലിനെ അനുകരിച്ചു നീല വരയുള ബോക്സ്‌ര്‍ ഒക്കെ ഇട്ടു ചെത്തി നടപാണ് ആളിന്റെ പ്രധാന ഹോബി.

ആന്‍സര്‍ ബട്ടണ്‍ ഞെക്കി ഫോണ്‍ കാതില്‍ വെച്ചു.

ഹായ് ഡ്യൂഡ്… മറുതലയ്ക്കൽ നിന്ന് ബോബിയുടെ പതിഞ്ഞ ശബ്ദം. എന്നാടാ ഉവ്വേ… ഉറക്കം പോയതിന്റെ ദേഷ്യത്തിൽ ഞാൻ ശകലം കടുപ്പിച്ചാണ് സംസാരിച്ചു തുടങ്ങിയത്.

ഇന്നു മുതല്‍ നമ്ക്ക് ഷട്ടില് കളിക്കാൻ പോയാലോ? ബോബിയുടെ ചോദ്യം കേട്ട് ഞാൻ ഞടുങ്ങി. എന്താ പതിവില്ലാതെ ഷട്ടിൽ ഒക്കെ കളിക്കാൻ? സംശയഭാവത്തില്‍ ഞാൻ ചോദിച്ചു.

എയ്, ഒന്നുമില്ല.!! കുറച്ചു നേരം അവന്‍ ഒന്നും മിണ്ടിയില്ല. എന്താടാ കാര്യം? ഞാന്‍ വീണ്ടും ചോദിച്ചു.

അല്ലടാ, ഈ ഒളിമ്പിക്‌സില്ലേ? അതില്‍  പങ്കെടുക്കാന്‍ എവിടെയാ പേര് ചെർക്കേണ്ടത്? കുറച്ചു നേരം ഗ്യാപ് ഇട്ടതിനു ശേഷം അവൻ എന്നോട്  ചോദിച്ചു.

രാവിലെ തന്നെ ആളെ വടിയാക്കാൻ ഇറങ്ങിയേക്കുവാണോ നീ? എനിക്കാണേൽ പെരുവിരല്‍ തൊട്ടു അങ്ങ്  പെരുത്ത്‌ കേറി.

അതെന്നാടാ നീ അങ്ങനെ പറഞ്ഞെ? അടുത്ത ഒളിമ്പിക്സിൽ എനിക്ക് സ്വർണം കിട്ടുന്നതിൽ നിനക്ക് അസൂയയാണല്ലേ?… ബോബിയുടെ ഗര്‍ജനം എന്റെ കാതുകളില്‍ പതിഞ്ഞു.

നിനക്ക് വട്ടാണ്…!!! ആന വാ പൊളിക്കുന്നതു കണ്ടു അണ്ണാൻ വാ പൊളിച്ചാൽ, പൊളിച്ചങ്ങനെ ഇരിക്കവേ ഉള്ളു…!!! ദേഷ്യം വന്നിട്ട് ഞാൻ ഫോണിലൂടെ അലറി.

ഹലോ മിസ്റ്റർ..!! ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് ദി പൌഡർ ഓഫ് എ കോമൺ മാൻ…!! വിടാന്‍ ഉദേഷ്യമില്ലാതെ അവന്‍ വീണ്ടും മൊഴിഞ്ഞു.

പൌഡര്‍ അല്ലേടാ സോപ്പ്..!! പോയി അറിയാവുന്ന പണി നോക്കടാ…. ഇത്രേം പറഞ്ഞു കൊണ്ട് ഫോണും കട്ട് ചെയ്തതും, തോട്ടപ്പുറത്തു കിടന്നിരുന്ന ബോബിയെ തൊഴിച്ചു കട്ടിലിന്റെ താഴെ ഇട്ടതും ഒരുമിച്ചായിരുന്നു.

പറയാന്‍ മറന്നു, ഇങ്ങനെ അപ്പുറത്ത് ഇരുന്നിട്ട് ഇപ്പറത്ത് ഉള്ളവരെ വിളിക്കുന്നതും അവന്റെ ഒരു “ഹോബി” യാണ്…:P

#Malayalam Short Story, Oru Olimpics Swarna Kadha, Malayalam Stories

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

Leave a Reply

Your email address will not be published.

*