VIVAHAM malayalam short story

Marriage Malayalam Short Story

in Malayalam Stories by

+ വെറുതെ ഇങ്ങനെ ഇരുന്നപോൾ, എന്നാ പിന്നെ ഒരു പെണ്ണ് കാണാൻ(കാണൽ) പോകാം എന്ന് നിനച്ചു മേശയിൽ നിരന്നു കിടന്നിരുന്ന ഫോട്ടോഷോപ്പ് ഫോട്ടോകളുടെ ഇടയിൽ നിന്ന് തരകെടില്ലാത്ത ഒരു ഫോട്ടോ എടുത്തിട്ട് അമ്മയെ കാണിച്ചു.

പറയാൻ മറന്നുട്ടോ, വീട്ടിൽ കല്യാണ ആലോചന തകൃതി ആയിട്ടു നടക്കുന്ന കാലഘട്ടത്തെ പറ്റിയാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്.

ഭൂമി മലയാളത്തിൽ നമ്മൾ എപ്പോ പെണ്ണ് കെട്ടണമെന്ന് ഒരു പരിധി വരെ തീരുമാനിക്കുന്നതും, ഇപ്പൊ എനിക്ക് കല്യാണം വേണ്ട എന്ന് പറഞ്ഞാൽ, സാരിത്തലപ്പു മടിയിൽ തിരികി, നമ്മളെ പെണ്ണ് കെട്ടിക്കാൻ കച്ചകെട്ടി ഇറങ്ങുന്ന ആദ്യത്തെ ആൾ ഒട്ടു മിക്കപോഴും ആ അമ്മ തന്നെ ആയിരിക്കും.

അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ, പിന്നെ മറ്റൊന്നും ആലോചിച്ചില്ല, കല്യാണ ബ്രോക്കര്‍ ജോർജ് ചേട്ടനെ വിളിച്ചു കാര്യം അങ്ങ് പറഞ്ഞു.

പുള്ളികും സന്തോഷം, ബ്രോക്കര്‍ കാശു കുറെ കിട്ടുലോ… കല്യാണത്തിനോക്കെ ഇപ്പൊ എന്നതാണാവോ റേറ്റ്?

ജോർജ് ചേട്ടൻ പതിയെ പണി തുടങ്ങി. പെണ്ണിന്റെ അപ്പനെ വിളിക്കുന്നു, എന്നാണ് അവർക്ക് ഒത്ത ദിവസം എന്ന് അന്വേഷിക്കുന്നു, വീണ്ടും എന്നെ വിളിക്കുന്നു, ഡേറ്റ് നിശ്ചയിക്കുന്നു…. എല്ലാം വളരെ പെട്ടെന്നായിരുന്നു…

——

അങ്ങനെ ആ “ശുഭ” ദിനം വന്നെത്തി.

******** പെണ്ണ് ഇന്റെ വീട് *********

(പതിവ് കലാപരിപാടികള്ക്ക് ശേഷം)

ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടേൽ സംസാരിക്കാം, എന്ന പതിവ് പല്ലവിയിൽ ഞങ്ങളെ രണ്ടു പേരേയും തനിചാക്കി ബാകിയുള്ളവരോക്കെ മുങ്ങി.

അകത്തേയ്ക്ക് പോകുമ്പോള്‍ ബ്രോക്കര്‍ ജോർജ് ചേട്ടൻ എന്നെ നോക്കിയൊരു കള്ളചിരി ചിരിച്ചത് ഞാൻ ശ്രധിച്ചായിരുന്നു, വിത്രികെട്ടവൻ ആബാസ്കൻ… എന്നോക്കെ മനസ്സിൽ തോന്നിയതല്ലാതെ, ഞാന്‍ ഒന്നും മിണ്ടിയില്ല…. !!!

കിട്ടിയ അവസരത്തിൽ രണ്ടു ഡയലോഗ് അടികാലോ എന്നു ഉള്ളിൽ ഓർത്തു ഞാൻ ആ ദിവാൻ കോട്ടിൽ ഞെളിഞ്ഞങ്ങനെ ഇരുന്നു. വാതിൽ പടിയിൽ വേണേൽ ഇങ്ങോട്ടും വരാം, അല്ലെങ്കിൽ അകത്തേയ്ക്ക് പോകാം എന്ന രീതിയിൽ അവളും.

ആദ്യം സംസാരികേണ്ടത് ആരാണ് എന്നതിനെ പറ്റി വാ തുറക്കാതെയുള്ള ഡിസ്കഷൻ നീളുമെന്ന് തോന്നിയപ്പോൾ ഞാൻ ചോദിച്ചു, നമ്മക്ക് പുറത്തെയ്ക്ക് ഒന്ന് ഇറങ്ങിയാലോ… ???.

സംസാരിക്കാൻ ഇവിടെ എന്താ കുഴപ്പം? എന്റെ വീട്, സൂപ്പർ വീടാണ്…!!!, എന്ന് അവളുടെ മുഖത്ത് എഴുതി വെച്ചിരികുന്നത് അപ്പോൾ ഞാൻ കണ്ടു.

എങ്കിലും ഒന്നും മിണ്ടാതെ എന്നോടൊപ്പം അവൾ വീടിനു പുറത്തെയ്ക് ഇറങ്ങി.

നല്ലൊരു പൂന്തോട്ടം ഉണ്ട് ആ വീട്ടിൽ, നിറയെ റോസയും, ജമന്തി പൂക്കളും, മുല്ലയും ഒക്കെയുള്ള പൂന്തോട്ടം.

നല്ല പൂന്തോട്ടം, ആരാണ് ഇതെല്ലം നോക്കുന്നത്? ഞാൻ ആരോടെന്നില്ലാതെ ചോദിച്ചു.

അമ്മ. ഒറ്റ വാക്കിൽ അവൾ ഭംഗിയായി ഉത്തരം പറഞ്ഞു.

ബലേഭേഷ്‌….!!(അത്മഗതാഗതം)

എന്നെ ഇഷ്ടായോ?

ഉം.

ശേ…!!!(വീണ്ടും അത്മഗതാഗതം)

വേറെ എന്നാ ഉണ്ട്?

ഒന്നുമില്ല..!!!

വളരെ സന്തോഷം..!!!(വീണ്ടും അത്മഗതാഗതം)

എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടോ? ക്ഷമ കെട്ട് ഞാൻ വീണ്ടും ചോദിച്ചു.

വിവാഹത്തെകുറിച്ചു ബ്രോയുടെ (ചേട്ടന്റെ) സങ്കൽപ്പങ്ങൾ എന്തോകെയാണ്? എടുത്തപിടിയിൽ അവളുടെ ചോദ്യം കേട്ട് ഞാന്‍ പകച്ചു പോയി.

ബ്രോ പോലും ബ്രോ..!!! അവളുടെ അപ്പനാണു ബ്രോ …!! എനിക്കാണേല്‍ ചോര അങ്ങട്  തിളച്ചു….

കുട്ടി ഞാൻ ഒരു കാര്യം പറയാം, അറേഞ്ച് മാര്യേജ് എന്ന കോണ്സെപ്റ്റ്നോട് എനിക്ക് ഒരു താല്പര്യവും ഇല്ല. ഹൃദയം തന്ന പെണ്ണിനെ മറന്നു കേവലം ഒരു ചായ തന്ന പെണ്ണിനെ സ്വീകരിക്കുന്ന ചടങ്ങ്, എന്നാണ് അറേഞ്ച് മാര്യേജ് എന്ന രീതിയെ പറ്റി പലപ്പോഴും എനിക്ക്  തോന്നിയിട്ടുളത്..!!! എന്നിലെ സാഹത്യകാരൻ ആരോടെന്നില്ലാതെ പുലമ്പി….

കുട്ടി എന്ന വിളി ഇഷ്ടപെടാത്തത് കൊണ്ടാണോ, അതോ ഞാൻ പറഞ്ഞത് മനസിലാകാത്തത്  കൊണ്ടാണോ എന്ന് അറിയില്ല, ഒന്നും പറയാതെ ആ പെണ്ണ് വീടിനു അകത്തേയ്ക് ഒറ്റ പോക്ക്….!!!

അധികം താമസികാതെ അകത്തു നിന്ന് ബഹളം ഉയര്‍ന്നു.

ഇനി അവിടെ നിന്നിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല. ജോര്‍ജ് ചേട്ടനെ കാത്തു നില്‍കാതെ ഞാന്‍ പതിയെ കവല ലക്ഷ്യമാക്കി നടന്നു….

കടപാട്: ആശയം തന്ന പേരറിയാത്ത മഹാനോടും, അക്ഷര തെറ്റു ഉണ്ടായിട്ടും ഇത് മുഴുവന്‍ വായിച്ച നിങ്ങളോടും…!!

tags: Marriage – Malayalam Short Story

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

Leave a Reply

Your email address will not be published.

*