കാഞ്ഞിരപള്ളി അച്ചായൻസ്- Kanjirapally Achayans - Malayalam Short Story

കാഞ്ഞിരപള്ളി അച്ചായൻസ് (PART-4)- Malayalam Short Story

in Malayalam Stories by

+ പിറ്റെന്നു കോളേജിലേയ്ക് പോകുന്ന വഴിയിൽ.

എടി വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല, എന്താ കുഴപമെന്നു അറിയില്ല.

ശോ ഇനി ഇപ്പൊ എന്നാ ചെയും, രാവിലെ നേരത്തെ ചെല്ലാമെന്നു ഞാൻ ടീച്ചറോട്‌ പറഞ്ഞായിരുന്നു, റോസി ആരോടെനില്ലാതെ പറഞ്ഞു.

ആ സമയത്താണ് ടെബിൻ ബുള്ളെറ്റില്‍ ആ വഴി വന്നത്.

എന്താ, എന്ത് പറ്റി? റോസിയെ ശ്രേധികാതെ ടെബിൻ ടീനയോടു ചോദിച്ചു.

വണ്ടിയ്ക് എന്തോ കുഴപ്പം, സ്റ്റാർട്ട്‌ ആവുന്നില്ല.

ടെബിൻ മൊബൈൽ എടുത്തു ആരെയോ വിളിച്ചു. നീ എവിടാ, രാവിലെ ചെറിയ ഒരു പണിയുണ്ട്. ഒരു ആക്ടിവയാ, വേഗം ഇങ്ങോട്ട് വാ.

ആരെയാ വിളിച്ചേ? ഒന്നും അറിയാത്ത പോലെ ടീന ചോദിച്ചു

എനിക്ക് സ്വന്തമായി ഒരു സർവീസ് സ്റ്റേഷൻ ഉള്ള കാര്യം നിങ്ങള്ക് അറിയാമോ ? അവിടുന്ന് ഇപ്പൊ ആളു വരും, വണ്ടിയ്ക് എന്താ കുഴപ്പമെന്നു നോക്കാൻ.

താങ്ക്സ് കേട്ടോ. അല്ല, അയാൾ എപ്പോ എത്തുമെന്ന പറഞ്ഞെ?

അധികം താമസികാതെ എത്തും.

അല്ല ഇനി താമസിച്ചാലോ? ഇവളോട്‌ നേരത്തെ ചെല്ലണമെന്ന് ടീച്ചർ പറഞ്ഞതാ ഇവിടെ നിന്നാൽ താമസിക്കും. ഇവളെ ഒന്ന് കോളേജില്‍ ഡ്രോപ്പ് ചെയുവ്വോ?

ടീന അങ്ങനെ പറയുമെന്ന് റോസി മനസ്സില്‍ പോലും ഓര്‍ത്തില്ല,

ടീനയെ ടെബിന്‍ കാണാതെ കണ്ണിറിക്കി കാണിച്ചു കൊണ്ട്  അവള്‍ സംശയിച്ചു നിന്നു.

വേണം …! നീ പോയ്ക്കൊന്നെ.

റോസ് മനസ്സിലാ മനസ്സോടെ ടെബിന്റെ ഒപ്പം ബുല്ലെറ്റില്‍ കയറി.

ഡി, ഞാന്‍…

ഒന്നും പറയണ്ട, ചെന്നിട്ടു വിളിക്ക്,  കേട്ടോ?

ഉം.

ടെബിന്‍ ബുല്ലെറ്റ് പതിയെ പായിച്ചു.

ടീന സന്തോഷത്തോടെ അവരെ നോകി അങ്ങനെ നിന്നു അവർ പോയി മറയും വരെ.

അപ്പോളാണ് ജസ്റ്റിൻ ആ വഴി വരുന്നത്.

ഹലോ, വണ്ടിയ്ക് എന്ത് പറ്റി?

ഏയ്‌, വെറുതെ ഒന്ന് കാറ്റു കൊള്ളാൻ നിന്നതാ, ടീന താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .

ഏയ്‌ അതല്ല, എന്തോ ഉണ്ട്, റോസ് എവിടെ, നിങ്ങൾ എപ്പോഴും ഒരുമിച്ചല്ലേ. എന്നിട്ട് അവൾ എവിടെ പോയി?

ഒന്നുമില്ല.

ഇതെന്താ ഈ  പെണ്ണ് ചക്ക എന്ന് ചോദികുമ്പോൾ മാങ്ങാ എന്ന് പറയുന്നേ, അവൻ മനസിലോർത്തു.

ഞാൻ election നു നില്കാൻ തീരുമാനിച്ചു, ജസ്റ്റിൻ വിഷയം ഒന്നു  മാറ്റി.

അതിനു ഞാൻ എന്ത് വേണം?

ജുസ്ടിനു വീണ്ടും ഉത്തരം മുട്ടി .

അല്ല, ഞാൻ വെറുതെ പറഞ്ഞെന്നെ ഉള്ളു. നിങ്ങൾ ഓക്കേ കൂടിയല്ലേ എന്നെ ജയിപ്പികേണ്ടത്.

ഓ, ജയിച്ചാൽ ഇയാള്‍ക്ക് കൊള്ളം. അല്ലാതെ ഇപ്പൊ എന്താ?

ഹോ ഇവളോട്‌ പറഞ്ഞു നില്കാൻ പാടാ .ഇനി ഇപ്പൊ എന്നാ ചോദിക്കും, ജസ്റ്റിന്‍ മനസ്സിലോര്‍ത്തു.

ജസ്റ്റിൻ ഇങ്ങനെ ആലോചിച്ചു നിൽകുമ്പോൾ രണ്ടു ബൈക്ക് പാഞ്ഞു വന്നു. അൽപം മുന്നോട്ടു പോയ ശേഷം അത് നിർത്തി. ബൈക്കിൽ ഇരുന്നവർ തമ്മിൽ എന്തോ പിറുപിറുത്ത ശേഷം തിരിച്ചു ജുസ്ടിന്റെ അടുത്ത് വന്നു.

ബൈക്ക് ഓടിച്ചിരുന്ന തടിയൻ ചോദിച്ചു, നീയലെടാ ജസ്റ്റിൻ?

ആണെങ്കിൽ?

ഓഹോ അപ്പൊ ഞങ്ങള്ക് തെറ്റിയില്ല. ബൈക്കിൽ ഇരുന്നു കൊണ്ട് തടിയൻ പിറുപിറത്തു. എന്നിട്ട് രണ്ടാമത്തെ ബൈക്കില്‍  ഇരുന്ന ആളെ നോകി പറഞ്ഞു.

സീമോനെ പണി തുടങ്ങികോടാ…! ഇനി ഇവൻ രണ്ടു കാലേൽ നടക്കരുത്.

ബുല്ലെറ്റ് സ്റ്റാൻഡിൽ വെച്ചിട്ട് സീമോൻ പതിയെ ജുസ്ടിന്റെ അടുത്തേയ്ക്ക് നീങ്ങി. 6 അടി പൊക്കം, തടിച്ച ശരീരം, വലിഞ്ഞു മുറുകിയ മുഖം. ചോര കണ്ണുകൾ. അതാണ് സീമോൻ ….! സ്ഥലത്തെ പ്രധാന ഗുണ്ട. നാട്ടുകാരുടെ എല്ലാം പേടി സ്വപ്നം.

ആരാ, എന്താ കാര്യം. ടീന ആരോടെന്നല്ലാതെ ചോദിച്ചു,

മാറി നില്കെടി, നിനകെന്താ ഇതില്‍ കാര്യം, സീമോന്‍ പല്ലു ഇറമി കൊണ്ട്  ചോദിച്ചു.

അവള്‍ പേടിച്ചു പിന്നോകം പൊയി.

നീ election-u നില്കും അല്ലേടാ ?

നില്‍ക്കും, അതിനു നിനകെന്താ? ജസ്റ്റിന്‍ വിടാന്‍ ഭാവമില്ലാതെ ചോദിച്ചു.

സീമോന്‍ ആക്രോശത്തോടെ മുഷ്ടി ചുരുട്ടി ജുസ്ടിനു നേരെ ഓങ്ങി.

പ്രേധിഷികാതെ വന്ന ഇടിയില്‍ അടി തെറ്റി അവന്‍ താഴെ വീണു. നിലത്തു വീണ ജസ്റ്റിന്റെ നെഞ്ചത്ത് കാല്‍ കവച്ചു വെച്ച് സീമോന്‍ അലറി.

ഇനി എങ്ങാനും election ആണെന്നും മറ്റും പറഞ്ഞു കോളേജില്‍ കൂടെ നടന്നാല്‍ പിന്നെ നീ രണ്ടു കാലേല്‍ നടക്കില്ല. കേട്ടല്ലോ പറഞ്ഞത്. നിനകന്നെ അറിയത്തില്ല. ഒരുകാര്യം മനസ്സില്‍ ഉറപിച്ചാല്‍ പിന്നെ അത് നടത്തിയിട്ടേ ഞാന്‍ അടങ്ങു. അതിപ്പോ നീയാണെലും ശരി, വേറെ ഏതവനാണെങ്കിലും ശരി, അത് അങ്ങനെ തന്നെ ആയിരിക്കും. ഇത്രെയും പറഞ്ഞു കൊണ്ട് സീമോന്‍ ബുള്ളെറ്റ് സ്റ്റാര്‍ട്ട്‌ ചെയ്തു കുതിച്ചു.

പിറകെ ആ തടിയനും.


ഗൌരി ടീച്ചറിന്റെ ക്ലാസ്സില്‍ ഇരിക്കുമ്പോഴാണ് ടീനയുടെ കാള്‍ വന്നത്.

എടി ഒരു പ്രശനമുണ്ട്, നിനക്കിപ്പോ കോഫി ഹൌസ് വരെ വരാന്‍ പറ്റുവോ?

എന്താടി? എന്താ കോഫി ഹൌസില്?

100 ചോദ്യങ്ങൾ പ്രിയയുടെ നാവിൻ തുമ്പിൽ വന്നെങ്കിലും ഞാൻ വരാം എന്ന് പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു.

ടീച്ചറോടു പറഞ്ഞിട്ട് പ്രിയ പുറത്തെയ്ക് ഇറങ്ങി.

എങ്ങനെ ഇപ്പൊ കോഫി ഹൌസ് വരെ പോകും എന്ന് ആലോചിച്ചു നിൽകുമ്പോഴാണ് ടെബിൻ അങ്ങോട്ട്‌ വന്നത്.

ടീന എന്തിയെ? വണ്ടി വഴിയിൽ വെച്ചിട്ട് അവൾ എങ്ങോട്ടാ പോയെ?

മെകാനിക്ക് വണ്ടി നോക്കാൻ വന്നിട്ട് ആരെയും കാണാത്തത് കൊണ്ട് എന്നെ വിളിച്ചിരുന്നു.

എന്റെ കൂടെ കോഫി ഹൌസ് വരെ വരാവോ? അവൾ അവിടെയുണ്ട്, പ്രിയ ഒരു വിധത്തിൽ പറഞ്ഞു.


ടെബിൻ കോളേജിന്റെ പാർകിങ്ങ് ഏരിയായിൽ നിന്ന് ബോലെരോ എടുത്തു കോളേജ് ഗേറ്റില്‍ എത്തിയപോഴേയ്കും ടീന അവിടെ കാത്തു നിൽപുണ്ടായിരുന്നു.

മുന്നിലത്തെ ഡോര്‍ തുറന്നു കൊടുത്തത് ടെബിനാണ്. അവൾ കയറി ഡോർ അടച്ചതും ബോലെരോ മുന്നോട്ടു കുതിച്ചതും ഒരുമിച്ചായിരുന്നു. നഗരത്തിലെ തിരക്കുകള്‍ക്കു ഇടയിലുടെ അത് കുതിച്ചു പാഞ്ഞു. ഒടുവിൽ കോഫി ഹൌസ് ന്റെ വാതില്കൽ വണ്ടി മെല്ലെ നിന്നു.

പരിഭവത്തോടെ ഇരുന്ന ടീനയെ ഒന്ന് നോക്കിയിട്ടു അവൻ ബോലെരോയിൽ നിന്ന് ഇറങ്ങി. പതിയെ അവളും.
രണ്ടു പേരും കൂടി കോഫി ഹൌസിലേയ്ക് കയറി.

11 മണി സമയമായിരുന്നതിനാൽ അവിടെ വലിയ തിരക്കില്ലായിരുന്നു. ഒഴിഞ്ഞു കിടന്ന ഒരു ടേബിളിനു ചുറ്റും അവർ ഇരുന്നു. ടീന അത് വരെയും ഒന്നും മിണ്ടിയില്ല. ബെയറർ വന്നപ്പോൾ ടീനയെ ഒന്ന് നോക്കിയിട്ടു ടെബിൻ 2 ചായയ്ക് ഓർഡർ ചെയ്തു.

എന്ത് പറ്റി തനിക്? അവൾ ഒന്നും മിണ്ടിയില്ല.

തനിക് എന്താ പറ്റിയെ, ചോദിച്ചത് കേട്ടില്ലേ? ടെബിൻ ശബ്ദം കനത്തു.

രാവിലെ ഒരു സംഭവം ഉണ്ടായി, നമ്മള് പോയികഴിഞ്ഞു റോസിന്റെ അടുത്ത് ആ election നു നിൽക്കുന്നു ജസ്റ്റിൻ ഇല്ലേ, അവൻ വന്നു. കുറച്ചു കഴിഞ്ഞപോൾ കുറെ പേരു വന്നു ജസ്ടിനെ ഉപദ്രവിച്ചു, ടീനയെയും അവര് ഭിഷണിപെടുത്തി.

അവര് എന്താ ജുസ്ടിനോട് പറഞ്ഞെ? ടെബിൻ കോപാകുലനായി ചോദിച്ചു.

election നു നിന്നാൽ കയ്യും കാലും തല്ലിയൊടിക്കുമെന്ന്.

രണ്ടും പേരും ഇപ്പൊ ഇവിടെയുണ്ട്?

ആശുപത്രിയിലാണ്. ഉന്തും തള്ളിനും ഇടയിൽ ജസ്റ്റിൻ പിറകോട്ടു വീണു, തലയ്കൊരു ചെറിയ പരികുണ്ട്, അവളും അവിടെയുണ്ട്.

വീട്ടിൽ വിളിച്ചു പറഞ്ഞോ?

ഇല്ല…!

ഇപ്പൊ പറയേണ്ട, ഞാൻ ഒന്ന് അന്വേഷികട്ടെ.

മം.. ടീന മെല്ലെ മൂളി

ഏതു ആശുപത്രിയിലാണ് അവര് ?

സിറ്റി ഹോസ്പിടൽ .

എന്നാ വാ, നമുക്ക് പോകാം.

ചായക് വേണ്ടി വെയിറ്റ് ചെയാതെ ടെബിൻ ചാടി എഴുനേറ്റ് പുറത്തെയ്ക് നടന്നു, പിന്നാലെ ഭീതിയോടെ അവളും. Read Part 5 of Malayalam Short Story – Kanjirappally Achayans here.

Tag: Kanjirappally Achayans Malayalam Short Story

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

Leave a Reply

Your email address will not be published.

*