കാഞ്ഞിരപള്ളി അച്ചായൻസ്- Kanjirapally Achayans - Malayalam Short Story

കാഞ്ഞിരപള്ളി അച്ചായൻസ് (PART-3) – Malayalam Short Story

in Malayalam Stories by

+ പാർക്കിംഗ് ഗ്രൗണ്ടിൽ എന്തോ പ്രശ്നം നടക്കുന്നു എന്നറിഞ്ഞു പ്രിൻസിപ്പൽ ഫാ . പോൾ വാഴയ്കൽ അവിടെക് വന്നു .

എന്താ ഇവിടെ പ്രശ്നം.

ഒന്നുമില്ലച്ചോ, ഇവര് ചുമ്മാ ഒരു പിള്ളേര് കളി, ധനേഷ്  ഒന്നും കൂസാതെ പറഞ്ഞു.

അല്ല ഫാദര്‍, ഈ ധനേഷ് കാരണം റോസി ബൈക്കില്‍ നിന്ന് വീണു. അവളുടെ കൈ മുട്ട് പൊട്ടി.

നിങ്ങള്‍ നാലു പേരും ഇവിടെ ഒഴിച്ച്   ബാക്കി എല്ലാവരും പിരിഞ്ഞു പോ. ഹും പറഞ്ഞത് കേട്ടില്ലേ, പിരിഞ്ഞു പോകാൻ, ഫാ. പോൾ അലറി.

ഒരു ഫ്യ്റ്റെ ഫയെറ്റ് സീൻ മിസ്സ്‌ ചെയ്ത സങ്കടത്തിൽ, എല്ലാവരും കുശു കുശു തോണ്ട് പിരിഞ്ഞു പോയി .

നീ എന്നാ ഉണ്ടാക്കാനാടാ കോളേജിലെയ്ക്ക് വരുന്നത്? ധനേഷ് നെ നോക്കി അച്ഛൻ ചോദിച്ചു.

ധനേഷ് ഒന്നും മിണ്ടാതെ നിന്നു.

അതിനു കൂട്ട് പിടിക്കാന്‍ വേറെ ഒരുത്തനും.

എന്നെ ഓഫീസിൽ വന്നു കണ്ടിട്ട് നിങ്ങൾ രണ്ടും ക്ലാസ്സിൽ കയറിയാല്‍ മതി എന്നു പറഞ്ഞു കൊണ്ട് അച്ഛൻ ഓഫീസിലേയ്ക് നടന്നു .

ഒന്നും മിണ്ടാതെ ധനേഷ് ബൈക്കില്‍  കയറി മുൻപോട്ടു കുതിച്ചു.

ടെബിൻ നിർവികാരനായി റോസിയെ ഒന്നു നോകിയതിനു ശേഷം നടന്നു അകന്നു.


കോളേജ് election കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. കോളേജിലേയ്ക് ഒരു പുതിയ നേതാവിനെ വേണം സ്ടുടെന്‍സ് യുണിയന്റെ തീരുമാനം. ആരെയാണ് അതിനു പറ്റിയത് …എല്ലാവരും തല പുകഞ്ഞ് ആലോചിച്ചു …ജസ്റ്റിൻ ..!.. ആരുടെയോ വായിൽ നിന്ന് ആ പേര് മുഴങ്ങി …അതെ ജസ്റ്റിൻ…! ,  ..

ജസ്റ്റിൻ, അൽപ സ്വല്പ തരികിടകളുമായി കോളേജ് ജീവിതം അടിച്ചു പോളികുന്ന യുവാവ് . ഒരു മീറ്റിങ്ങൊ മറ്റോ നല്ലതാക്കാനോ, കുളമാക്കാനോ അവൻ ഒരാൾ മതി. ബുദ്ധിയെ ബുദ്ധി കൊണ്ട് തടുകാനറിയാവുന്ന കൂർമ ബുദ്ധികാരൻ .ധാരാളിത്തങ്ങൾ ഒന്നും തന്നെയില്ലാതെ …സഹപാടികളുടെ ഏതു ആവശ്യത്തിനും ഏതു പാതി രാത്രിയിലും റെഡി എന്ന വാക്ക് പറയാൻ ജസ്റ്റിൻ അല്ലാതെ മറ്റാരുമില്ല.

നീ നിന്നാല്‍  election u പുല്ലു പോലെ ജെയികും, കൂട്ടുകാർ എല്ലാവരും പറഞ്ഞു. ജസ്റ്റിനും  അവർ പറയുന്നത് ശേരിയാണെന്ന് തോന്നി. തന്നെ അറിയുന്നവരും താൻ അറിയുന്നവരുമായി ധാരാളം പേരുണ്ട്‌ ഈ കോളേജിൽ ഉണ്ട്. ഒരു കയ്യ് നോക്കാം,  അവൻ മനസ്സിൽ കുറിച്ചു .

എതിരാളി ആരായിരികുവോ ആവൊ? യുദ്ധം കടുത്തതാണോ നിസാരമാണോ. എല്ലാം കണ്ടറിയെണ്ടിയിരിക്കുന്നു.


ഈ സമയം മറ്റൊരിടത്ത്.

ഡാ, ആ ജസ്റ്റിൻ ഇത്തവണ  election u നില്കുവാനെന്നു കേട്ടു. അവനെ അങ്ങനെ വിട്ടാൽ പറ്റത്തില്ല. അവനിട്ട് ഒരു പണി കൊടുകണം. കോളേജിലെ സകല വില്ലതരങ്ങളുടെയും ആശാനായ രാഹുൽ പറഞ്ഞു.

ധനേഷിന്റെ വലം കയ്യ് ആണ് അവൻ.

ശരിയാ, കുറെ നാളായി അവൻ കിടന്നു ആര്മാധികുന്നു. എന്റെ ഒത്തിരി നാളത്തെ ആഗ്രഹമാ. എങ്ങനെയെങ്കിലും അവനെ ഒരു പണി കൊടുകണമെന്നു, ധനേഷ് പറഞ്ഞു.

അതെ അവൻ election u തോല്കണം നീ ജയികണം. രാഹുൽ ധനേഷിനെ നോക്കി പറഞ്ഞു

എന്താടാ അതിനൊരു ഒരു മാർഗം ? രാഹുൽ ആരോടെനല്ലാതെ ചോദിച്ചു.

എന്താ ഇപ്പൊ അതിനൊരു മാർഗം ?എങ്ങനെ ജുസ്റ്റിനെ തോല്പിക്കാം ? .. എല്ലാവരും തല പുകച്ചു..

കിട്ടിപോയി …കിട്ടിപോയി. ആരോ വിളിച്ചു പറഞ്ഞു, രേണുക.

നമുക്ക് രേണുക യുടെ സഹായം തെടിയല്ലോ ? അവിടെ കൂടിയിരുന്നതിൽ ആരോ പറഞ്ഞു.

രാഹുലിന് അത് ശെരിയാണെന്ന് തോന്നി. രേണുകയ്ക് പണ്ടേ ജസ്റ്റിൻ നോട് ഒരു സോഫ്റ്റ്‌ കോർണർ ഉള്ളതാ. അതുവേച്ചൊരു കളി കളിക്കാം. രാഹുൽ എന്തൊകെയോ പ്ലാൻ ചെയ്ത രീതിയിൽ പറഞ്ഞു.


നിങ്ങളു കൊള്ളമെല്ലോ? ജസ്റ്റിനെ തോല്പികാൻ എന്റെ സഹായം തേടി വന്നിരിക്കുന്നു, രേണുക ചിരിച്ചു.

അല്ല പെങ്ങളെ, ഞങ്ങൾ അങ്ങനെ ഒന്നും ഉദെഷിചിട്ടില്ല. വലിയ ഹീറോ ആയി കഴിയുമ്പോൾ അവനെ പിന്നെ പിടിച്ച കിട്ടത്തില്ല. അപ്പൊ ആര്‍ക്കാ നഷ്തം? ഇപ്പോളാണെങ്കിൽ ഞങ്ങൾക്ക് പെങ്ങളെ സഹായിക്കുകയും ചെയാം അവനെ തോല്‍പിക്കുക എന്നാ ചിരകാല ആഗ്രഹം സാധിക്കുകയും ചെയ്യാം. രാഹുൽ വളച്ചു കെട്ടില്ലതെ കാര്യം പറഞ്ഞു.

ഒന്നാലോചിച്ചപോൾ അത് ശരിയാണെന്ന് അവള്കും തോന്നി. ഇപ്പോളാണെങ്കിൽ പിടിച്ചാല്‍ കിട്ടുന്ന ദുരത്തിലാണ്, താമസിചാല്‍ ചിലപ്പോൾ കയ്യ് വിട്ടുപോകും, അവൾ മനസിലോർത്തു.

ഞാൻ സമ്മതിച്ചിരിക്കുന്നു …..!

പക്ഷെ ഒരു condition, ഇതിനെല്ലാം പകരം എനിക്ക് വേണ്ടത് അവനെ മാത്രമാണ്. വേറൊന്നും എനിക്ക് വേണ്ടാ, രേണുക തറപിച്ചു പറഞ്ഞു.

ഉള്ളിൽ ചിരിയോടെ രാഹുൽ പതിയെ യാത്രയായി.


പിറ്റേന്ന് ക്ലാസ്സ്‌ കഴിഞ്ഞുള്ള ഇടവേളയിൽ രേണുക ജസ്റ്റിന്റെ അടുത്തെത്തി.

അവളെ കണ്ടപോഴേ ജസ്റ്റിനു  പന്തികേട്‌ തോന്നി.

ജസ്റ്റിൻ അവളെ കനപ്പിച്ചു ഒന്ന് നോക്കി.

ദെ, ഞാൻ പണ്ടേ പറഞ്ഞിട്ടുളെതാ, മേലാൽ എന്റെ അടുത്ത് ഇതും പറഞ്ഞു കൊണ്ട് വന്നെക്കരുത് എന്ന്. കാര്യം പറഞ്ഞ മനസിലാകിലെന്നു വെച്ചാ എന്താ ഇപ്പൊ ചെയുക, നിനക്ക് നാണമില്ലേ വെറുതെ എന്റെ പിറകെ നടക്കാൻ….! പണ്ടേ അതിനുള്ള മറുപടി ഞാൻ പറഞ്ഞതാ .എന്ത്  ഉദെഷത്തിലാ ഇപ്പോളത്തെ വരവെന്ന് എനിക്ക് നന്നായിട്ടു അറിയാം. ആ രാഹുൽ പറഞ്ഞിട്ടല്ലേ നീ വന്നെ ? ജസ്റ്റിൻ ദേഷ്യത്തോടെ അലറി.

ആളുകൾ ചുറ്റും കൂടി.

അവൻ എല്ലാവരോടും ആയിട്ട് പറഞ്ഞു. എനിക്ക് വേണ്ടി കാത്തിരിക്കാൻ ആരും മിനകടെണ്ട , അതിനു ഞാൻ ഒരാളെ കണ്ടെത്തിയിടുണ്ട്. സമയമാകുമ്പോൾ, എല്ലാവരെയും അറിയിച്ചു കൊള്ളം,പിന്നെ എന്റെ കാര്യത്തിൽ ഇടപെടാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല, അത് കൊണ്ട് മേലാൽ ഈ കാര്യവും പറഞ്ഞോണ്ട് ആരെയും ഈ പരിസരത്ത് കണ്ടെക്കരുത്. ഇത്രെയും പറഞ്ഞു കൊണ്ട് ജസ്റ്റിൻ കാണികളെയും മറികടന്നു മുന്നോട്ടു നടന്നു

തല പുകയുന്നത് പോലെ  തോനിയെങ്കിലും രേണുക അവിടെ തന്നെ നിന്നു , എല്ലാവരും അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

എനിക്ക് നിന്നെ വേണം, വേറെ ഒരാളും നിന്നെ സ്വന്തമാക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ഇനി അങ്ങനെ ആരേലും വന്നാല്‍  തന്നെ  നിന്നെ  സ്വന്തമാക്കാൻ ഈ  രേണുക  സമ്മതിക്കത്തുമില്ല , രേണുക മനസ്സില്‍ പറഞ്ഞു.


റോസിക്കു ടെബിനെ ഇഷ്ടമാണെന്നു ടീനയ്ക് നന്നായിട്ട് അറിയാം, പക്ഷെ അവൾ അത് ഒരിക്കലും നേരിട്ട് പറയില്ല എന്ന കാര്യം ടീനയ്ക് ഉറപാണ് .

ഇവരെ രണ്ടും ഒന്നിപ്പികാൻ ഇപ്പൊ എന്താ മാർഗമെന്നു ഒന്ന് രണ്ടു ദിവസമായി ടീന ആലോചിച്ചുകൊണ്ടിരികുകയാണ്. പല മാർഗങ്ങളും മനസ്സില്‍ തോന്നി, പക്ഷെ എല്ലാം പ്രാവർത്തികമാക്കാൻ നിറയെ  തടസങ്ങൾ. ഒടുവിൽ അവൾ ഒരു ഉപായം കണ്ടുപിടിച്ചു. ടെബിനോട്  നേരിട്ട് പറയുക. അവൾ പറഞ്ഞില്ലെങ്കിൽ എന്താ, ഞാൻ തന്നെ പറയാം. ടീന തീരുമാനിച്ചു.

പിറ്റെന്നു കോളേജിൽ, ഒഴിവു സമയത്ത് ടെബിന്റെ അടുത്ത് ടീന ചെന്ന് റോസിയുടെ കാര്യം പറഞ്ഞു.

അത് എങ്ങനാ ശേരിയാവുക? ടെബിൻ ചോദിച്ചു.

ടീന സംശയത്തോടെ ടെബിനെ നോകി.  ഈ ചെക്കൻ ഇത് എന്താ പറഞ്ഞു കൊണ്ട് വരുന്നത് . അവൾ മനസിലോർത്തു.

അവള്‍ക്ക്  എന്നെ ഇഷ്ടമാണെങ്കിൽ നേരിട്ട് വന്നു പറയട്ടെ, അതല്ലേ അതിന്റെ ശെരി?

അല്ല അവൾ നേരിട്ട് പറയുമെന്ന് എനിക്ക് തോന്നുന്നില്ല, അതുകൊണ്ടാണ് ഞാൻ തന്നെ വന്നു പറഞ്ഞത്, ടീന പറഞ്ഞു.

ഓഹോ അപ്പൊ  അങ്ങനെയാണ് കാര്യങ്ങൾ, അങ്ങനെയങ്കിൽ നാളെ ഞാൻ പറയുന്നത് പോലെ ഒരു കാര്യം ചെയ്യാമോ ?

ഞാൻ ചെയ്യാം, ടീന ചാടി കയറി പറഞ്ഞു

അല്ല കാര്യമെന്താണെന്നു ടീനയ്ക് അറിയേണ്ടേ ?

ടെബിൻ പതിയെ ടീനയോട് തന്റെ പ്ലാന്‍ അവതരിപ്പിച്ചു.

നല്ല ഐഡിയ, ഞാൻ ഏറ്റു, ടീനയ്ക് സന്തോഷമായി.

എന്നാ ശരി, നാളെ കാണാം. പറഞ്ഞതെല്ലാം ഓർമ്മയുണ്ടേല്ലോ. ഈ കാര്യം നമ്മൾ രണ്ടും അല്ലാതെ വേറെ ആരും അറിയാൻ പാടില്ല.

ഡബിൾ ഓക്കേ, ടീനയ്ക്ക് സന്തോഷമായി. Read Part 4 of Kanjirappally Achayans – Malayalam Short Story here.

tag: Kanjirappally Achayans Malayalam Short Story

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

1 Comment

  1. njan ethinte next part udan undako????
    ninaku njangal oru pani tharam………
    njanum oru katha azhuthiyalooo analcochikka…….
    story nanayitund baki bagam udan parathekshikkunu

Leave a Reply

Your email address will not be published.

*