കാഞ്ഞിരപള്ളി അച്ചായൻസ്- Kanjirapally Achayans - Malayalam Short Story

കാഞ്ഞിരപള്ളി അച്ചായൻസ (PART-2) – Malayalam Short Story

in Malayalam Stories by

+ ഏതാടി ടെബിൻ ? സാറ വിടാൻ ഉദെഷ്യമില്ലതെ ചോദിച്ചു. റോസി ടീനയുടെ മുഖത്തെയ്ക്ക് ദയനീയ ഭാവത്തിൽ നോക്കി. ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന രീതിയിൽ നില്കുന്ന ടീനയെ കണ്ടു അവള്ക്ക് സങ്കടവും ദേഷ്യവും ഒരുപോലെ വന്നു.

ഇവള്ക് അവനെ ഇഷ്ടമാണ് അമ്മെ. ടീന എരിതീയിൽ എണ്ണ എന്ന രീതിയിൽ പറഞ്ഞു.

കാണാൻ എങ്ങനെ ഉണ്ടെടി?? സാറ ചുവടൊന്നു മാറ്റി പിടിച്ചു. ടീനയും റോസിയും ആ ചോദ്യത്തിന്റെ മുന്പിൽ കുഴുങ്ങി.

അമ്മെ….!!! ഈ ടീന എന്നെ കളിയാകുന്നതാ അല്ലാതെ അങനെ ഒന്നും ഇല്ലെന്നെ… റോസി ഒരു വിധത്തിൽ പറഞ്ഞു ഒപ്പിച്ചു.

അല്ല അമ്മെ, ഇവള് എന്നോടു പറഞ്ഞതാ, അവനെ ഇഷ്ടമാണെന്ന്. ടീന വിട്ടു കൊടുക്കാൻ ഉദെഷമില്ലതെ പറഞ്ഞു. പക്ഷെ എന്നാ ചെയ്യാനാ അമ്മെ, അങ്ങൊട്ടെ ഉള്ളു ഇങ്ങോടട്ടില്ല. ഇങ്ങനെ പോയാൽ, മിണ്ടാ പൂച്ച കാലം ഉടെയ്ക്കുമെന്നാ തോന്നുന്നെ.

അമ്മെ ഇവളോട്‌ കളിയാകാതിരിക്കാന്‍ പറ, ഇവള് ചുമ്മാ ഓരോന്ന് പറയുവാ. റോസി ഇടയ്ക് കയറി പറഞ്ഞു.

ഹും, ഒരു കാര്യം രണ്ടിനോടും കൂടി ഞാൻ പറഞ്ഞെക്കാം, സാറ ഗവരവത്തിൽ പറഞ്ഞു. പഠികേണ്ട സമയത്ത് പഠിചോണം ഇലെങ്കിൽ എന്റെ വിധം മാറും, അറിയാലോ രണ്ടാള്കും.

അനുസരണയുള്ള കുട്ടികളെ പോലെ രണ്ടാളും തലയാട്ടി.

എന്നാ വേഗം കോളേജിൽ പോകാൻ നോക്ക്, സമയമെത്രെയയെന്ന വിചാരം.


എടി നീ എന്നാ പണിയാ കാണിച്ചേ? അമ്മയോട് എന്തിനാ നീ പറഞ്ഞത്. വെറുതെ എന്നെ നാണം കെടുത്തിയില്ലേ. റോസി വേഷമത്തോടെ ടീനയോടു പറഞ്ഞു.

സാരമിലെടി എന്നായാലും അമ്മ അറിയേണ്ടതല്ലേ, ഇച്ചരെ നേരത്തെ ആയതു കൊണ്ട് എന്താ കുഴപ്പം. ഇനി ഇപ്പൊ അമ്മ അറിഞ്ഞതുകൊണ്ട് നല്ലത് വല്ലതും സംഭവിച്ചാലോ.. ടീനയുടെ മുറുപടി ഉടൻ വന്നു.

ഇത് കേട്ട് റോസി സംശയത്തോടെ അവളെ ഒന്ന് നോക്കി

ഒന്നുമിലെടി. എല്ലാം ശരിയാകും. വാ നമുക്ക് പോകാം. ഇന്ന് കോളേജില്‍ ചെല്ലുമ്പോള്‍ താമസിക്കും, വാച്ചിൽ നോകികൊണ്ട് ടീന പറഞ്ഞു.

ടീന ഹോണ്ട ആക്ടിവ പൊർച്ചിനു പുറത്തെയ്ക് ഇറക്കി സ്റ്റാർട്ട്‌ ചെയ്തു. റോസി പിറകിൽ കയറിയ പാടെ അവൾ ആക്ടിവ പായിച്ചു. ഇതെല്ലം കണ്ടു കൊണ്ട് സാറ മുകളിലത്തെ സിറ്റൗറ്റിൽ ഉണ്ടായിരുന്നു.

ആക്ടിവയിലാണ് അവർ എന്നും കോളേജിൽ പോകുന്നത്. താമസിച്ചത് കൊണ്ട് ടീന ഇന്ന് അല്ല്പം വേഗതയിലാണ് വണ്ടി ഓടിച്ചിരുന്നത്.


അകലെ നിന്നെ St. ഡോമിനിക്സ് കോളേജ് കാണാം. നമുടെ കഥയുടെ ഭുരിഭാഗവും നടകുന്നത് ഈ കോളേജിൽ വെച്ചാണ്‌.

തലയെടുപോടെ നില്‍കുന്ന കമാനവും കടന്നു അവർ ക്യാമ്പസ്‌നു ഉള്ളിലെയ്ക് കുതിച്ചു. തോമ്മിചെട്ടന്‍ അവിടെ എങ്ങാനും ഉണ്ടോടി, തല വെട്ടികാതെ റോസി ചോദിച്ചു, ഏയ്‌ ഇല്ല.കോളേജിലെ സെക്യൂരിറ്റിയാണ് തോമ്മിച്ചന്‍ അഥവാ തോമ്മിചേട്ടന്‍.

മരങ്ങളുടെ ഇടയിലുടെയുള്ള നീണ്ട വഴിതാരയിലുടെ ടീന ആക്ടിവ പറന്നു. പെട്ടെന്നാണ്, ഒരു ബൈക്ക് അവരെ വെട്ടിച്ചു മുന്ബോട്ടു കുതിച്ചത്. ആ ഷോക്കിൽ അക്ടിവയുടെ ബാലൻസ് തെറ്റി.

ടീന ഒരു വിധത്തിൽ ആക്ടിവ സഡന്‍ ബ്രേക്ക്‌ ഇട്ടു നിര്‍ത്തിയപോഴെയ്ക്കും റോസി നിലത്തു വീണിരുന്നു.

അമ്മെ…

ആക്ടിവ സ്റ്റാന്റ് ല്‍ ഇട്ടു റീന റോസിയുടെ അടുത്തെയ്ക്ക് ഓടി.

റോസിയുടെ വല്ലതും പറ്റിയോടി. ടീന ആശങ്കയോടെ ചോദിച്ചു..

റോസിയുടെ കൈ മുട്ട് പൊട്ടി, കയ്യിൽ ചോര പൊടിഞ്ഞിരുന്നു.

ഓ.. ചെറിയൊരു നീറ്റലെ ഉള്ളു ഡി. സാരമില്ല, ക്ലാസ്സ്‌ തുടങ്ങി കാണും, നമുക്ക് പോകാം. റോസി വേദന ഉള്ളിലോതുകി പറഞ്ഞു.

ടീനയ്ക് അത് കണ്ടു സഹികാനായില്ല. എടി നമ്മുക്ക് ഇതൊന്നു ചോദികണം.. നീ ശ്രേധിച്ചായിരുന്നോ, ആ ധനേഷ് ഇല്ലേ, അവനാ ആ ബൈക്കില്‍ പാഞ്ഞു പോയത്. അവനോടു രണ്ടെണ്ണം പറഞ്ഞില്ലെങ്കിൽ ശരിയാകത്തില്ല.

വേണ്ടാടി. ഒന്നും പറ്റിയില്ലെലൊ, നമുക്ക് പോകാം ക്ലാസ്സ്‌ തുടങ്ങികാണും.

വേണ്ട, ഇപ്പ മിണ്ടാതിരുന്നാൽ അവൻ വീണ്ടും ശല്യപെടുത്താൻ വരും. ഏതായാലും അവനെ ഒന്ന് കണ്ടിട്ട് തന്നെ ബാകി കാര്യം.


ഡാ… നിനക്ക് ആരാടാ വണ്ടി ഓടിക്കാൻ ലൈസെൻസ് തന്നത്.. ടീന ഉറക്കെ ചോദിച്ചു. ചോദ്യം കേട്ട് ധനേഷ് അവളെ ഒന്ന് നോക്കി.

നിന്കെന്നാ ചെവി കേള്കതില്ലേ? അവൾ പിന്നെയും ചോദിച്ചു.

എന്താടി നിനക്ക് കുഴപ്പം? ധനേഷ് ചോദിച്ചു.

നീ കാരണം ഇവള് ആക്ടിവയിൽ നിന്ന് വീണു, ടീന മുറുമുറത്തു.

ഓ.. പറച്ചില് കേട്ടാ തോന്നും ഞാൻ പറഞ്ഞിട്ടാ ഇവൾ വീണതെന്ന്. പണി ഒന്നും ഇല്ലെങ്കിൽ വീട്ടിൽ പോകാൻ നോക്ക് വെറുതെ എന്നോടെ കളിക്കാൻ നില്കേണ്ട…

നീ പോടാ.. ടീനയ്ക് ഉണ്ടോ വിടാൻ ഉദെഷ്യം.

ഒന്നും രണ്ടും പറഞ്ഞു അവർ തമ്മിൽ വഴകായി. അവസാനം തടയാൻ ശ്രെമിച്ച റോസിയുടെ കയ്യിൽ ധനേഷ് കയറി പിടിച്ചു.

കാണികളുടെ എണ്ണം കൂടി കൂടി വന്നു, എന്നാൽ ഇടപെടാൻ ആരും ധ്യര്യപെട്ടില്ല. കാരണം എല്ലാവര്ക്കും ധനേഷിനെ അറിയാം. അവന്‍ തനി ഗുണ്ടയാണ്, കണ്ടാല്‍ തന്നെ ഭയങ്കരനാണ്. അവന്റെ ഒരു ക്കൈയ്ക് തീരാനെ ഉള്ളു അവിടെ ഉള്ള പകുതി പേരും.

ആരും പ്രെദിക്ഷികാതെ ഒരാൾ അപ്പോൾ അവിടെയ്ക് കടന്നു വന്നു, ടെബിൻ.

നാണമില്ലെടാ ഇത്തിരി പോന്ന പെണ്ണുങ്ങളോട് ഗുസ്തി പിടിക്കാൻ, ടെബിൻ കലിപ്പിചു കൊണ്ട് ചോദിച്ചു.

ടെബിനെ വേണ്ട…! ഇവടെ വെച്ചൊരു സീൻ ഉണ്ടാകേണ്ട… ധനേഷ് മുറമുറത്തു.

അതു തന്നെയാടാ എനിക്കും പറയാനുള്ളത്. വെറുതെ ആണുങ്ങളുടെ കൈയ്ക് പണി ഉണ്ടാകെണ്ടെങ്കിൽ പോടാ, ടെബിൻ തിരിച്ചടിച്ചു .

ഇന്ന് ഇവിടെ എന്തെങ്കിലും സംഭവിക്കും എന്ന് എല്ലാവര്ക്കും തോന്നി. ടെബിനാണ് ആള് , ധനേഷ് ടെബിന്റെ കയ്യിന്നു മേടിക്കും എന്നതിൽ ആര്ക്കും സംശയമില്ല .

പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. Read Part 3 of Kanjirappally Achayans Malayalam Short Story here

tag: Kanjirappally Achayans Malayalam Short Story

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

Leave a Reply

Your email address will not be published.

*