കാഞ്ഞിരപള്ളി അച്ചായൻസ്- Kanjirapally Achayans - Malayalam Short Story

കാഞ്ഞിരപള്ളി അച്ചായൻസ് (PART-1) – Malayalam Short Story

in Malayalam Stories by

+ കാഞ്ഞിരപള്ളിയിലെ പ്രസിദ്ധമായ പാലയ്കൽ കുടുംബത്തിൽ നിന്നാണ് ഈ കഥ അരംഭിക്കുന്നത്. അവിരാചാൻ, കൃഷിയും മറ്റു ചെറുകിട ബിസിനസുകളും നോക്കി നടത്തി കുടുംബത്തിനു വേണ്ടി ജീവിക്കുന്ന ഒരു പാവം കഞ്ഞിരപള്ളികാരന്‍. നാട്ടുകാര്കും വീട്ടുകാർകും പ്രിയങ്കരൻ. ആരുടെ എന്ത് പ്രശ്നങളും പരിഹരിക്കാൻ മുൻപന്തിയിൽ കാണും നമ്മുടെ അവിരാചാൻ.

സാറ, തലയ്ക്കു നേരെ അപ്പന്‍ നീട്ടിയെ ഇരട്ട കുഴല്‍ തോക്കിനു മുന്പില്‍ പതറാതെ അവിരാച്ചന്റെ കൂടെ ജീവിക്കാൻ ഇറങ്ങി തിരിച്ച ഒരു പാവം. അവർക്ക് ഒറ്റ മോളാണ്, റോസി. ചില മലയാളം സിനിമകളിൽ ഒക്കെ കാണുന്ന പോലെ കാശുള്ള വീട്ടിലെ പെണ്‍കൊച്ചുങ്ങളുടെ ഒരുമാതിരി വിളറി പിടിച്ച സോഭാവമല്ല നമ്മുടെ റൊസിയ്ക്. ഒറ്റ വാക്കിൽ പാവം എന്ന് പറയാം.

റോസി കൂടാതെ ഒരാൾ കൂടിയുണ്ട് ആ കുടുംബത്തിൽ, ടീന. അവിരാച്ചന്റെ പെങ്ങളുടെ മകളാണ് ടീന. ടീന നന്നേ  ചെറുപ്പമായിരുന്ന സമയത്ത് നടന്ന ഒരു കാർ അപകടത്തിൽ അപ്പനെയും അമ്മയെയും അവൾക്കു നഷ്ടപെട്ടു. പിന്നെ അവളെ വളര്‍ത്തി വലുതാകിയത് അവിരാച്ചനും സാറയും ചേർന്നാണ്.

റോസിയെ പോലെയാണ് അവർക്ക് ടീനയും. പിന്നെ അത് പറയാൻ മറന്നു, റോസിയെപോലെ തന്നെ സുന്ദരിയാണ്‌ നമ്മുടെ ടീനയും, ഒപ്പത്തിനു ഒപ്പം. റോസിയും ടീനയും ഒരേ പ്രായമാണ്, എന്നാലും റോസിയെപോലെ അല്ല ടീന, ആരോടെങ്കിൽ മൂപ്പിച്ചു രണ്ടു എണ്ണം പറയാനും, എന്ത് കാര്യത്തിനും ഉടക്ക് ഉണ്ടാകാനും അവൾ റെഡിയാണ്. അതാണ് അവർ തമ്മിലുള്ള ഒരെയൊരു വെത്യാസം. അവർ രണ്ടുപേരും St. Dominic’s College ല്‍ ഡിഗ്രി യ്ക് പഠിക്കുന്നു.


അന്നൊരു തിങ്കളാഴ്ചയായിരുന്നു സമയം 7 മണി ആകുന്നു. അലാറത്തിന്റെ ശബ്ദം പാലയ്കൽ തറവാട്ടിലെ റോസിയുടെ മുറിയിൽ മുഴങ്ങി. എന്നിട്ടും നമ്മുടെ റോസി കൊച്ചു മാത്രം എഴുനെറ്റില്ല. എടി…. റോസി…. എഴുനെല്ക്…. എന്ന് വിളിച്ചു കൊണ്ട് ടീന അപ്പോൾ അവിടെയ്ക് കടന്നു വന്നു. ഒരേ പ്രായമാണെങ്കിലും ടീന ആണ് ചേച്ചിയുടെ റോൾ വഹികുന്നത്. അതിൽ റോസിയ്കു യാതൊരു വിഷമവും ഇല്ല.

റോസി പതിയെ കണ്ണു തുറന്നു. ഇന്നലെ താമസിച്ചാണ് കിടന്നത് എന്ന് അവളുടെ മുഖത്ത് നോകിയാലെ അറിയാം. മുന്നിൽ ടീന നില്പുണ്ട്. എന്തൊരു ഉറകമാ എന്റെ കൊച്ചെ… ഇന്നു കോളേജിൽ പോകാനുള്ള പ്ലാന്‍ ഒന്നുമില്ലേ? ടീന ചോദ്യ ഭാവത്തിൽ അവിടെതന്നെ നിന്നു. മനസില്ലാ മനസോടെ റോസി എഴുനേറ്റു, ഫ്രഷ്‌ ആകാൻ പോയി. തിരിച്ചു വന്നപ്പോൾ ടീന അവിടെയില്ലായിരുന്നു. പതിയെ അവൾ ആടുകളയിലേയ്ക് നടന്നു.

അവിടെ സാറ മാത്രെമേ ഉണ്ടായിരുന്നുള്ളു. രാവിലത്തെ ഭക്ഷണം തയ്യാറാകുകയായിരുന്നു അവർ. ടീന എന്തിയെ അമ്മെ? അവൾ അമ്മയുടെ അടുത്ത് ചെന്ന് കൊന്ജ ലോടെ ചോദിച്ചു. കടുപ്പിച്ചു അവളെ ഒന്ന് നോക്കുക അല്ലാതെ സാറ ഒന്നും പറഞ്ഞില്ല. രാവിലെ തന്നെ അമ്മയ്ക് ഇത് എന്ത് പറ്റി, ഇനി ടീന വല്ലതും പറഞ്ഞോ ആവോ? അവൾ മനസിലോർത്തു.

നിനക്ക് കോളേജിൽ എന്താടി പണി? എടുത്തപടി സാറ ചോദിച്ചു. റോസി ആ ചോദ്യത്തിന്റെ മുന്പിൽ പകച്ചു പോയി. ഇശ്വരാ….! ടീന എല്ലാം അമ്മയോടു പറഞ്ഞെന്നാ തോന്നുന്നെ, ഇനി രക്ഷയില്ല. അമ്മയോട് ഞാൻ ഇനി എന്നാ മറുപടി പറയും?… അത് … അമ്മെ … ഞാൻ …! റോസി ഇരുട്ടിൽ തപ്പി.

ടീന അപ്പോഴേക്കും അങ്ങോട്ട്‌ വന്നു. രാവിലെ ഒരു പണി കിട്ടിയ അവസ്ഥയിൽ നില്കുന്ന റോസിയെ കണ്ടു ടീനയ്ക് ചിരിയടകാനായില്ല …. ഇവളു വെറുതെ പറഞ്ഞതാണ് അമ്മെ…! റോസി എങ്ങും തൊടാതെ ഉത്തരം പറഞ്ഞു …വേണ്ട…! നീ ഇനി ഒന്നും പറയേണ്ട, ടീന എന്നോട് എല്ലാം പറഞ്ഞു. സാറ അല്പ്പം ഗവ്വരവത്തിൽ പറഞ്ഞു. Read Part 2 of Kanjirappally Achayans Malayalam Short Story here.

tag:Kanjirappally Achayans Malayalam Short Story

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

8 Comments

 1. ninne patti nthum ezhuthikko………

  ellayidathum ulla oral.angane ezhuthikko.

  ne illathe nth aaghosham aangaleeeeeeeeee

  …………

 2. teena aranu guess cheytho…male charcters mathreme….orginal name il varu…feemale…charcters are masked …i m serious thinking about adding me to the story…..the snikers guy….

 3. aangaleeeeeee……………………

  thakarkunnundu.!!!!!!!!!!!!!!!!!!!!!!!!!!!!!!!1

  ithrem suspense vendayrunnu……….

  nadakatte………

  aara teena ennu onnu paranja kollayirunnu……..

Leave a Reply

Your email address will not be published.

*