illicka-kallu-trekking-tours-kerala-near-vagamon

illikkal kallu trekking tours in kerala near vagamon

in kerala/Kerala Tourism/Travel Guide by

                    ഇല്ലിക്കക്കല്ല്‌, സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 4000-6000 അടി ഉയരത്തില്‍ നില്‍ക്കുന്ന ഒരു ദ്രിശ്യ വിസ്മയമാണ് ഇല്ലിക്കൻ മല അഥവാ ഇല്ലിക്കക്കല്ല്‌ (Illicka Kallu, Kottayam Dist., Kerala). മലയോര പ്രദേശങ്ങളായ മേലുകാവ്, മങ്കൊമ്പ്, അടുക്കം, പൂഞ്ഞാര്‍ എന്നിവയാല്‍ ചുറ്റപെട്ടു കിടക്കുന്ന ഈ പര്‍വത ശ്രേഷ്ഠന്‍, അധികമാരുടെയും കാല്‍ പതിയാത്ത ഒരു പുണ്യ ഭൂമിയായിരുന്നു, കുറച്ചു നാള്‍ മുന്‍പ്‌ വരെ. പക്ഷെ ഇപ്പോഴാകട്ടെ സാഹസികത ഇഷ്ടപെടുന്നവരുടെയും അവധി ദിനങ്ങള്‍ ആഘോഷങ്ങളാക്കാന്‍ വരുന്നവരുടെയും വിഹാര കേന്ദ്രമാണ് ഇത്‌.

                 ഇല്ലിക്കക്കല്ല്‌ ശെരിക്കും മൂന്ന് മലകള്‍ കോര്‍ത്ത്‌ ഇണക്കി വെച്ചിരിക്കുന്നതാണ്‌. ഓരോ കല്ലിനും ഓരോ ഭംഗിയാണ്. കുടക്കല്ല്, ആണ് അവയില്‍ ഒന്ന്. കുട പോലെ വിടര്‍ന്നു നില്കുന്നത് കൊണ്ടാണ് അതിനു കുടക്കല്ല് എന്ന് പേര് വന്നത്. നീല കൊടുവേലി എന്ന അത്ഭുത സസ്യം ഇവിടെ ഉണ്ടെന്നാണ് കേട്ട് കേള്‍വി. നീലിമയില്‍ കുളിച്ച നില്‍ക്കുന ഇതിന്റെ പൂക്കള്‍, ഐശ്വര്യവും സമ്പല്‍ സൌഭാഗ്യങ്ങളും കൊണ്ട് വരുമെന്നാണ് ഐതിഹ്യം. രണ്ടാമത്തെ കല്ലിന്റെ പേരാണ് കോണ്ക്കല്ല്‌. ഈ കല്ലിന്റെ ചുവട്ടിലൂടെ എകദേഷം 1/2 അടി വീഥിയില്‍ ഒരു പാലമുണ്ട്, നരകപാലം എന്നാണ് ഇത് അറിയപെടുന്നത്. ഇതിലൂടെ മുകളിലോട്ട് കയറിയാല്‍ ആകാശത്തിന്റെ നെറുകില്‍ തൊടാം. അവിടെ നിന്ന് നോക്കുകയാണെങ്കില്‍, അങ്ങ് അകലെ അറബി കടല്‍ കാണാം, വെള്ള വിരിപ്പാവിലെ നീല വരെ പോലെ.

              ഇല്ലിക്ക മലയുടെ മുകളില്‍ വരെ ഇപ്പൊള്‍ എല്ലാ വാഹനങ്ങള്‍ കടന്നു ചെല്ലും. അടിവാരത്ത് നിന്ന് ഏകദേശം 3 km ഉണ്ട് ഇല്ലിക്കല്‍ മല മുകളില്‍ വരെ. വയനാടന്‍ ചുരത്തെ ഓര്‍മിപ്പിക്കുന്ന ചെറിയ ഹെയര്‍പിന്‍ വളവുകളും കുന്നിന്‍ ചെരിവുകളും നിറഞ്ഞതാണ് അങ്ങോട്ടൂള്ള യാത്ര. നയന മനോഹരമായ ദൃശ്യങ്ങള്‍ ഒപ്പിയെടുകാനും, കാറ്റും മഞ്ഞും കൊണ്ട് ഭുമിയെ തൊട്ടും ആകാശത്തെ തലോടിയും, നോക്കെത്താ ദുരത്തെയ്ക്ക് കണ്ണും നട്ടു ഇരികാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ സ്ഥലമാണ്‌ ഇത്.


Place Details:

Name:  Illicka Kallu (ഇല്ലിക്കക്കല്ല്‌ )
Place: Kottayam Dist., Kerala.
Famous for: trekking, site seeing, greenery, breezing atmosphere etc.
Trekking Level: Easy
Entry Fees: NIL
Illickal Kallu Wesite: http://www.illikkalkallu.com


How to Reach Illicka Kallu:

By Air: Cochin International Airport is the nearest Airport (89 KM).

By Train: Kottayam Railway Station is the nearest Railway station(56 KM).

By Bus:
         From Kottayam: Kottayam->Pala->Erattupetta->Moonilavu->Mankombu->Pazhukakaanam->Illicka Kallu(Erattupetta to Illicka Kallu -19.6 KM) or from Erattupetta via Erattupetta->Theekoy->Adukkam->Illikkal Kallu(Erattupetta to Illicka Kallu -18 KM)

         From Kochi: Kochi->Thodupuzha->Kalathukadavu(on the way to Erattupetta)->Moonivalu->Mankombu->Pazhukakaanam->Illicka Kallu


Places to visit near Illicka Kallu:

  • Vagamon Meadows
  • Pine Forest
  • Parunthumpara
  • llaveezhapoonjira
  • Ramakalmedu
  • Thangal Para & much more…

*KM shown is approximate, may slighty vary in actual terms. *image credit © to Shibin Thomas

tags: Illickal Kallu trekking through the adventure, Illickal Kallu, adventure tourism, trekking in kerala, Illickal Kallu trekking.

 

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

Leave a Reply

Your email address will not be published.

*