Vishu Aashamsakal,happy vishu, vishu wishes

എല്ലാവർക്കും വിഷു ദിനാശംസകൾ (Happy Vishu)

in Malayalam Stories by

+ വിഷു എന്ന് പറയുമ്പോൾ  നമ്മുടെ  മനസ്സിലേയ്ക്ക്   ഓടി  വരുന്ന  ദൃശ്യമാണ്  കണികൊന്നയും വിഷു കണിയും. കാലങ്ങൾ പലത്  കടന്നു പോയാലും  കുടുംബവുമൊത്തു  ചേരുന്ന ആ  സുവര്‍ണ്ണ നിമിഷത്തെ പറ്റി എല്ലാവരുടേയും മനസില്‍ കുളിരാര്‍ന്ന ഓര്‍മകളുടെ ഒരു കൂമ്പാരം തന്നെ ഉണ്ടായിരിക്കും.

മേട മാസപുലരിയില്‍ കണികണ്ടു ഉണരാനും, തലമുതിര്‍ന്ന കാരണവരില്‍ നിന്ന് വിഷു കൈനീട്ടം വാങ്ങാനും. കുട്ടി കുറുമ്പന്‍മാരുടെയും കുറുമ്പികളുടെയും  കൂടെ “കുളം കര” കളിക്കാനും.  ഉച്ചയ്ക്ക് മുത്തശന്റെ കൂടെ നിലത്തു ചമ്രം മടിഞ്ഞു ഇരുന്നു വിഷു സദ്യ കഴിക്കാനും. വയ്കിട്ട് അന്തിവെയില്‍ കായാനും, വള്ളിപുഴയില്‍ പോയി നീരാടാനും. രാത്രിയില്‍ വീടിലെ കൊച്ചു തിണയില്‍(ഉമ്മറ പടിയില്‍) മുത്തശി കഥകള്‍ കേട്ട്  നക്ഷത്രങ്ങളെയും  കൂട്ട് പിടിച്ചു കണ്ണ് പൊത്തി കളിക്കാനും….

facebook ന്റെയും whatsapp ന്റെയും അതിപ്രസരത്തിനു  മുന്നേ ഉള്ള കാലഘട്ടത്തെ പറ്റിയാണ് ഞാന്‍ പറഞ്ഞു വരുന്നത്. ഇപ്പോഴത്തെ പിള്ളാര്‍ക്ക് ഒരു ഗ്രൂപ്പ് മെസ്സജില്‍ തീരുന്നതാണ് വിഷുവും  ഓണവും ക്രിസ്തമസ് ഒക്കെ. പണ്ടൊക്കെ ഓണത്തിനു ഉണ്ടായിരുന്നു ഒത്തു കൂടാലോ പങ്കു വെയ്ക്കലോ ഒക്കെ  ഇന്ന് അന്യം നിന്ന് പോയിരിക്കുന്നു.

കണക്കുകള്‍ കൂടിയും കിഴിച്ചും ഇന്നത്തെ സമുഹം  മുന്നേറുന്നു. പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ട് എങ്ങോട്ടാണന്നു അറിയാതെയുള്ള  ഒരു മുന്നേറ്റം. അവസാനം ഇഹ ലോകവാസം വെടിയുന്ന വേളയില്‍ നഷ്ടത്തിന്റെ കണക്കു പുസ്തകവും കെട്ടി പിടിച്ചു കൊണ്ട്  നാം  ഓരോരുത്തരും പുതിയ തലമുറയെ വരവെല്‍കുന്നു.

ഒരു മാറ്റം അനിവാര്യം ആണ്, എല്ലായിടത്തും. പക്ഷെ എവിടെ തുടങ്ങണമെന്ന ആശങ്ക മാത്രം ബാക്കി….

എല്ലാവര്‍ക്കും  ഒരിക്കല്‍ കൂടി വിഷു ആശംസകള്‍ നേരുന്നു കൊണ്ട് നിര്‍ത്തുന്നു.

സ്നേഹപൂര്‍വ്വം
ഷിബിന്‍

tags: Vishu Aashamsakal. Vishu Wishes. Malayali Vishu Aagosham. Malayalam Vishu. Vishu dinam of Malayali, Kerala Vishu day. Vishu dinam,vishu-dinashamsakal-malayali

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

Leave a Reply

Your email address will not be published.

*