Happy Friendship Day

Who is your Friend Malayalam Short Story

in Malayalam Stories by

+ഓക്കേ ഗൂഗിൾ..!! ഓക്കേ ഗൂഗിൾ…., എന്ന അശരീരി കേട്ടാണ് ഞാൻ കണ്ണു തുറന്നത്. നോക്കുമ്പോള്‍ ബോബി ഫോണിൽ നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. അവൻ ഫോണിലെ വോയിസ് റെക്കഗ്നിഷൻ ചെക്ക് ചെയ്യുകയാണെന്ന് തോന്നുന്നു.

പോയി നാക്ക് വടിച്ചിട്ടു വിളികെടാ, അന്നേരം കേൾക്കും, അല്ല പിന്നെ !!! ഉറക്കച്ചടവിൽ ഞാൻ പറഞ്ഞു. കടുപ്പിച്ച് എന്നെയോന്ന് നോക്കിയിട്ടു അവൻ വീണ്ടും ഫോണിൽ കുമ്പിട്ടിരുന്നു.

സമയം ഏതാണ്ട് 11.30 am ആയി കാണും. 2015 ലെ ഏതോ ഒരു ഒഴിവു ദിവസം. കട്ടിലിന്റെ ഒരു കിലോമീറ്റർ അപ്പുറത്തു കിടന്ന മുണ്ട് അരയിൽ തിരുകി കേറ്റി ഞാൻ എഴുന്നെറ്റു. മിന്നായം പോലെ തലയോന്ന് ചുറ്റിയെങ്കിലും, അത് കാര്യമാക്കിയില്ല.

ബിജു കുട്ടൻ എന്തിയെ?

അവൻ ഖജനാവിലുണ്ട്(bathroom)..!! ബോബി ഫോണിൽ കുമ്പിട്ടിരുന്നുകൊണ്ട് മറുപടി പറഞ്ഞു.

സേതുവോ?

അവനെ കാണണേൽ അടുക്കളയിൽ നോക്കിയാൽ മതി…

പറയാൻ മറന്നു, ബോബിയും, ബിജുകുട്ടനും, സേതുവും, ഞാനും കൂട്ടുകാരാണ്. ഞങ്ങള് 4 പേരും വളർന്നതും പഠിച്ചതും  എല്ലാം ഒരെയിടത്താണ്. ഇപ്പൊ വീടും കൂടിയും ഒക്കെ വിട്ടു ഇവിടെ ചെന്നൈയില് അല്ലലിലാത്ത ജോലി ഒക്കെയായി നടക്കുന്നു. ഒരു കൊച്ചു വീട് വാടകയ്ക്കു എടുത്തു അവിടെയാണ് താമസം.

പിന്നെ ഒട്ടും അമാന്തിച്ചില്ല, പതിവ് പോലെ പത്രം എടുക്കുക എന്ന ലക്‌ഷ്യവുമായി ഞാൻ കതകു തുറന്നു പുറത്തുയ്ക്കു ഇറങ്ങി. ഗേറ്റിൽ ഇന്നും മനോരമ ഇല്ല, പകരം ഇന്ത്യൻ എക്സ്പ്രസ്സ് കിടപ്പുണ്ട്. അത് എന്നെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു.

പത്രം കൊണ്ടുവരുന്ന പീക്കിരി പയ്യനോട് പല തവണ പറഞ്ഞിട്ടുള്ളതാണ്, മനോരമ മനോരമ എന്ന്. അവനാണേല് ഓരോ ദിവസം ഓരോ പത്രം കൊണ്ടുവന്നിടും. അവനു ചേഞ്ച്‌ വേണമത്രേ ചേഞ്ച്‌ :P.

ശവം.!!.എനിക്കാണേൽ ദേഷ്യം വന്നു. അവനെ രണ്ടു തെറിയും വിളിച്ചു മുറിയിലേയ്ക്കു തിരിച്ചു കേറിയപ്പോൾ ശാന്ത സുന്ദരമായൊരു ശോക ഗാനം എന്റെ കാതുകളിൽ വന്നു പതിച്ചു.

ജ്യൂസു പടി ഹെ.. മസ്ത് മസ്ത്
ജ്യൂസു പടി ഹെ.. മസ്ത് മസ്ത് …

ഖജനാവിൽ ഇരുന്നു ആസ്ഥാന ഗായകൻ ശ്രി ബിജുകുട്ടൻ പാടുകയാണ്.

നിർത്തടാ %^ $ &%#@ #$#  നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് മേലാൽ ഈ പാട്ടു പാടിയെക്കല്ലെന്നു..!!! ബോബി അലറി.

ബോബിയുടെ അലറിച്ച കേട്ടത് കൊണ്ടാകണം ഖജനാവിൽ നിന്ന് പിന്നെ പാട്ടൊന്നും കേട്ടില്ല. ബിജുകുട്ടൻ ഖജനാവിൽ നിന്ന് ഇറങ്ങിയപോൾ, ബോബി അവനെ പിന്നെയും കുറെ ചീത്ത പറഞ്ഞു. ഈ രണ്ടെണ്ണം ഇങ്ങനെ കടി പിടി കൂടുന്നത് കാണാൻ നല്ല രസമാണ്. എനിക്കാണേൽ ഇത് കണ്ടിട്ട് ചിരി വന്നു…

നിനക്കെന്താടാ ഒരു പുച്ഛം? ബോബി എന്റെ നേരെ തിരിഞ്ഞു.

ഏയ്, ഒന്നുലാ. നീ എന്തിനാ അവനെ ചീത്ത വിളിക്കുന്നെ? നമ്മുടെ വാവയല്ലേ, അവൻ പാടട്ടേന്നെ ..!!. ബിജുകുട്ടനെ വീട്ടിൽ വിളിക്കുന്ന പേരാണ് വാവ.

ആടുക്കളയിലെ രാഞ്ജി ശ്രീമാൻ സേതു പെട്ടെന്നാണ് പ്രത്യക്ഷപ്പെട്ടത്.

എല്ലാരും ഇവിടെ കത്തിയടിച്ചു ഇരുന്നോ..!!, പഞ്ചാര തീർന്നു. ആരേലും പോയി വാങ്ങിക്കൊണ്ടു വാ. ഇത്രേം പറഞ്ഞോണ്ടു അവൻ അപ്രതിക്ഷനായി.

പഞ്ചാര തീർന്നല്ലോ ബോബിയെ… അത്രേം നേരം ബോബിയുടെ ചീത്ത കേട്ടോണ്ടിരുന്ന ബിജുക്കുട്ടൻ ബോബിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

പൊതുവെ പഞ്ചാരയുടെ പേരിൽ ഞങ്ങളുടെ കളിയാക്കലുകൾ നേരിടുന്ന, ഇച്ചരെ പഞ്ചസാരയുടെ അസുഖമുള്ള ബോബി, ബിജുകുട്ടനെ തല്ലാനായി ചൂലെടുക്കാൻ അടുക്കളയിലേയ്ക്ക് ഓടി……..

എല്ലാര്‍ക്കും കാണും ഇത് പോലെ തല തെറിച്ച കൂട്ടുകാര്‍. സ്നേഹിച്ചാല്‍ ചങ്ക് പറിച്ചു തരുന്ന, തെമ്മാടിത്തം കാണിച്ചാല്‍ പച്ചതെറി പറയുന്ന, എന്ത് പ്രശ്നത്തിലും ഒപ്പം നില്‍ക്കുന്ന അവരാണ് നിന്റെ യഥാര്‍ത്ഥ ശക്തി.

ഏവര്‍ക്കും നല്ലൊരു ഫ്രണ്ട്ഷിപ്‌ ദിനം ആശംസിക്കുന്നു.

#tags: friendship day wishes, friends, who are your friends

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

Leave a Reply

Your email address will not be published.

*