Forest- a smilling Yakshi

Forest- a smilling Yakshi

in Malayalam Stories by

+കാട് ശേരികും ഒരു യക്ഷിയെ പോലെയാണ്, മലയാറ്റുർ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിലെ യക്ഷിയെ പോലെ. ഒറ്റ വാക്കിൽ പറഞ്ഞാൽ നനവാർന്ന മുടികെട്ടും ചുറ്റി പുഴ പോലെ ഒഴുകുന്ന വശ്യ മനോഹാരിതയാണ് അവൾ.

കേവലമൊരു എഴുത്തുകാരന്റെ ഭാവനയിൽ നിന്നു ഉതിർന്നു വീഴുന്ന മുത്തുമാല അല്ല, കോടാനു കോടി വർഷങ്ങൾ തപസിരുന്നു നേടിയ പുണ്യത അവൾ.

ഉദിച്ചു ഉയരുന്ന ഉദയ സുര്യന്റെ കിരണങ്ങൾ കോർത്ത്‌ ചേർത്ത കൽ മാലയും, കള കള നാദം പോലെ ഒഴികിയെത്തും ചീവിടുകളുടെ കൊലുസിൻ താളവും. മയിൽ പീലി കൊതിയ നീർ മിഴി കുമ്പിളും.

പേരറിയാത്ത അനേകായിരം പൂക്കൾ ചൂടിയ മുടിയിഴകളും, അവയെ തലോടി നടന്നു അകലുന്ന കുളിർ തെന്നലും. പുഞ്ചിരിയിൽ പുഴ പോലെ ഒഴുകുന്ന തെളിനീർ ഉറവകളും….

നമ്മളെ കാന്തം പോലെ അകർഷിക്കാൻ പോന്ന മാസ്മരികത ഉണ്ട് അവൾക്ക്, പിന്നെ ആരെയും കൊതിപ്പിക്കുന്ന ചടുലതയും. എന്നിരുന്നാലും ചുടു ചോരയുടെ മണം പേറുന്ന അവളുടെ കോമ്പല്ലുകൾ ചിലപോഴൊക്കെ എന്നെയും ഭയചികിതനാക്കുന്നു.

tag: Forest, Yakshi, Malayalam Stories, Malayalam Thoughts

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

Leave a Reply

Your email address will not be published.

*